You are Here : Home / അഭിമുഖം

ട്രംമ്പ് ജൂനിയറിന്റെ യു എന്‍ ടി സന്ദര്‍ശനം വിവാദത്തില്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, October 10, 2017 07:46 hrs EDT

ഡാലസ്: യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ക്യൂ കെഹനെ സ്പീക്കര്‍ ലെക്ചര്‍ സീരീസില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പിന്റെ മൂത്ത മകന്‍ ഡോണാള്‍ഡ് ട്രംമ്പ് ജൂനിയര്‍ ഈ മാസം 24 ന് പ്രഭാഷണം നടത്തും. ട്രംമ്പ് ജൂനിയറിനെ ക്ഷണിച്ചതും പരിപാടി സംഘടിപ്പിച്ചതും യു എന്‍ റ്റി റീജന്റ്സ്സാണ്. യു എന്‍ ടിയുടെ പ്രസിഡന്റ് നീല്‍ സ്മാറ്റ്‌റെസ്‌ക് ഇതില്‍ പ്രതിഷേധം അറിയിച്ച് എഴുതിയ കത്ത് പുറത്തു വന്നു. ഒരു ലക്ഷം ഡോളറാണ് ജൂനിയര്‍ ട്രംമ്പിന്റെ സ്പീക്കിംഗ് ഫീ എന്നാണ് പറയുന്നത്. ട്രംമ്പ് ജൂനിയറിന്റെ യാത്രാ ചെലവ് മറ്റൊരു 5000 ഡോളര്‍ കൂടിയുണ്ട്. ഇതിനോടകം സ്മാറ്റ് റെസ്‌ക് അയച്ചതും അയാള്‍ക്ക് ലഭിച്ചതുമായ ഇമെയിലുകള്‍ ആയിരം പേജുകളിലധികമായി. യു എന്‍ ടി കാമ്പസില്‍ പ്രഭാഷകരെ എത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് വേണ്ടിയാണെന്ന് അവകാസപ്പെടാറുണ്ട്.

 

 

എന്നാല്‍ ജൂനിയര്‍ ട്രംമ്പ് വരുന്നത് യാഥാസ്ഥിതികര്‍ക്കും ബിസിനസ് പ്രമുഖര്‍ക്കും വേണ്ടിയാണെന്നാണ് ആരോപണം. അതോടൊപ്പം സ്‌ക്കോളര്‍ഷിപ്പുകള്‍ക്ക് ഫണ്ട് റെയ്‌സിംഗും നടത്തുന്നുണ്ട് എന്ന വസ്തുത വിമര്‍ശകര്‍ നിരസിക്കുന്നില്ല. ലെക്ചര്‍ സീരീസില്‍ പങ്കെടുക്കുവാന്‍ ദാതാക്കള്‍ കുറഞ്ഞത് 5000 ഡോളര്‍ നല്‍കണം. ഏറ്റവും ഉയര്‍ന്ന ശ്രേണിയില്‍ ഒരു ദാതാവ് 1 ലക്ഷം ഡോളര്‍ നല്‍കും സംഭാവനകള്‍ക്ക് നികുി ഇളവ് ലഭിക്കും. ജൂനിയര്‍ ട്രംമ്പിന്റെ ഒരു ലക്ഷം ഫീസ് ടാക്‌സ് അഡൈ്വസറി സ്ഥപന ഉടമ ബ്രിന്റ് റയാനാണ് നല്‍കുന്നത്. ഇയാള്‍ യു എന്‍ ടി ബോര്‍ഡ് ഓഫ് റീജന്റ്‌സിന്റെ തലവനാണ്. മുന്‍ ടെക്‌സസ് ഗവര്‍ണറും ഇപ്പോഴത്തെ എനര്‍ജി സെക്രട്ടറിയുമായ റിക്ക് പെറി, സെനറ്റര്‍ ടെഡ്ക്രൂസ്, ടെക്‌സസ് ഗവര്‍ണര്‍ ഗ്രൊഗ് ആബട്ട് എന്നിവര്‍ക്ക് പ്രചരണ ധനസഹായം റയാന്‍ നല്‍കിയിരുന്നു. നികുതി അഴിച്ചു പണിയില്‍ പ്രസിഡന്റ് ട്രംമ്പിനെ റയാന്‍ ഉപദേശിച്ചതായും പൊളിറ്റി കോ പറയുന്നു.

 

 

 

ജൂനിയര്‍ ട്രംമ്പിന്റെ യാത്ര, സുരക്ഷ ചെലവുകള്‍ യൂണിവേഴ്‌സിറ്റിയാണ് വഹിക്കുക. 2013 ല്‍ ആരംഭിച്ചതാണ് ഈ ലെക്ചര്‍ സീരീസ്. തുടങ്ങിയത് മുന്‍ യു എന്‍ ടി ട്രാക്ക്സ്റ്റാര്‍ ഏര്‍ണി ക്യൂഹനെയാണ്. ഇയാള്‍ ഇപ്പോള്‍ അഭിഭാഷകനും, എണ്ണ വ്യവസയിയും ബാങ്കറുമാണ്. ഇയാളുടെ മൂന്ന് മക്കളും- ട്രിപ്പ് കെല്ലി, ഹാങ്ക് യു എസ് ഗോള്‍ഫ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്. ലെക്ചര്‍ സീരീസ് ഇതുവരെ 1.5 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. ഈവര്‍ഷം മുതല്‍ 5 സ്‌ക്കോളര്‍ഷിപ്പുകള്‍ക്കായി 50000 ഡോളര്‍ നല്‍കുമെന്ന് ഔദ്യോഗിക വക്താവ് കെല്ലിറീസ് പറഞ്ഞു. മുന്‍ പ്രഭാഷകരില്‍ മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂഡി ജൂലിയാനി, എണ്ണ വ്യവസായ പ്രമുഖന്‍ ടി ബൂണ്‍ പിക്കന്‍സ്, ഡാളസ് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഫിഷര്‍, മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ആന്റ് സെന്ററല്‍ ഇന്റിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ മൈക്കല്‍ ഹെയ്ഡന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഈ പരിപാടിയെക്കുറിച്ച് യു എന്‍ ടി അധികാരികള്‍ ആലോചിച്ചത്. ട്രംമ്പ് പ്രസിഡന്റായി സ്ഥാനം ഏറ്റിട്ടുണ്ടായിരുന്നില്ല.

 

 

 

 

ആദ്യം ഉദ്ദേശിച്ചത് ഇവാങ്ക ട്രംമ്പിനെ ആയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ റയാന്‍ തയ്യാറാക്കിയ ഒരെഴുത്തും, അവര്‍ക്കയച്ചു. പ്രസിഡന്റായി ട്രംമ്പിന്റെ ഇനാ ഗുരേഷന് ശേഷം മാര്‍ച്ചില്‍ ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റീഗന്‍ ഡേ ഡിന്നറില്‍ മുഖ്യ പ്രസംഗകനായി ട്രംമ്പ് ജൂനിയര്‍ എത്തി, ഓംനി ഡാലസ് ഹോട്ടലില്‍ നടന്ന ഫണ്ട് റെയ്‌സറില്‍ പ്രാദേശിക ജി ഒ പിയ്ക്ക് വേണ്ടി 5 ലക്ഷം ഡോളര്‍ സമാഹരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ട്രംമ്പ് ജൂനിയറുമായി റയാന്‍ സംസാരിച്ചു. അങ്ങനെയാണ് ബ്രയാന്‍ ട്രംമ്പ് ജൂനിയറിന് ക്ഷണക്കത്ത് അയച്ചത്. 2017 മേയില്‍ ട്രംമ്പ് ജൂനിയര്‍ ക്ഷണം സ്വീകരിച്ചു. ആര്‍ ലിംഗ്ടണിടണിലെ എ ടി ആന്റ് ടി സ്റ്റേഡിയത്തിന്റെ വാടക 125000 ഡോളറായി റയാന്റെ ശ്രമഫലത്തില്‍ കുറച്ച് കിട്ടി,ജൂനിയര്‍ ട്രംമ്പിനൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ നോര്‍ത്ത് ടെക്‌സസുകാര്‍ക്ക് ഇതൊരു അവസാരം ഒരുക്കുക കൂടി ചെയ്യുമെന്ന് റയാന്‍ അവകാശപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.