You are Here : Home / അഭിമുഖം

മാനവ സൗഹാർദ സന്ദേശവുമായി കലാവേദി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, November 02, 2017 10:34 hrs UTC

 

വിഭാഗീയതകൾക്ക് അതീതമായ മാനവ സൗഹാർദത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന ഒരു സന്നദ്ധ സംഘടനയാണ് കലാവേദി. അതിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ മാനവികതയാണ്. അശരണരായ കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവുമായ വികസനം ലക്ഷ്യമാക്കി കേരളത്തിലും അമേരിക്കയിലും പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കലാവേദി ഇന്റർനാഷണൽ. മനുഷ്യരുടെ  സർഗാത്മകത പരിപോഷിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയായും കലാവേദി നിലകൊള്ളുന്നു. മത, സാമൂഹ്യ, രാഷ്ട്രീയ, വർണ, വർഗ്ഗ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ ഒന്നായി കാണുന്ന, ഒരു പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കുന്ന ഒരു സൗഹാർദ്ദത്തിന്റെ വേദിയാണ് കലാവേദി. അതിന്റെ വെബ് പോർട്ടലാണ് കലാവേദി ഓൺലൈൻ ഡോട്ട് കോം.

2004 ന്യൂയോർക്കിൽ  നടൻ  ശ്രീനിവാസൻ ഉദ്ഘാടനം ചെയ്ത കലാവേദി കേരളത്തിലും അമേരിക്കയിലും എല്ലാവർഷവും കലാപരിപാടികൾ നടത്തി വരുന്നു. കേരളത്തിൽ 2005ലും 2006ലും തിരുവനന്തപുരം കേന്ദ്രമായി കലാപരിപാടികൾ  നടത്തിയിട്ടുണ്ട്.  2005 മുതൽ ന്യൂയോർക്കിൽ കലാപരിപാടികൾ സ്ഥിരമായി നടത്തുന്നുണ്ട്. മനുഷ്യന് ഒന്നിച്ചു വരാനാകുന്ന ഒരു മണ്ഡലം ഒരുക്കുകയാണ് ഇതിന്റെ പരമമായ ലക്ഷ്യംഇതിലേക്ക് സ്വമേധയാ കടന്നുവന്ന് പ്രവർത്തിക്കുന്ന 22 ഓളം കുടുംബങ്ങൾ ഉണ്ട്. ഇവരാണ് ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കലാവേദിയുടെ അംഗങ്ങൾ. 2004 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും 2013 മുതലാണ്  ഇത്രമാത്രം അംഗങ്ങളുള്ള ഒരു സംഘടനയായി കലാവേദി വളർന്നത്.

2006 ഇടുക്കിയിലെ നെടുങ്കണ്ടത്തുള്ള കല്ലാർ, പട്ടം കോളനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുള്ള 150 കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ദീപിക പത്രത്തിൽ വന്ന വാർത്തയാണ് കലാവേദിയുടെ ആദ്യ ജീവകാരുണ്യ പ്രവർത്തനത്തിന്  പ്രേരണയായത്. 150 ഓളം കുട്ടികൾ ആൽക്കഹോളിസം, ചൈൽഡ് അബ്യൂസ്, ഡൊമസ്റ്റിക് വയലൻസ് തുടങ്ങിയ പല കാരണങ്ങളാൽ വിദ്യാഭ്യാസം നഷ്ടപ്പെട്ട്  ബാലവേലയിൽ ഏർപ്പെടുന്നു എന്നൊരു വാർത്ത 2005 ദീപികയിൽ വരികയുണ്ടായി. വാർത്ത വന്നയുടൻ തന്നെ അതിന്റെ സോഴ്സ് കണ്ടെത്തി നെടുങ്കണ്ടത്തുള്ള വല്ലാർപാടം കോളനിയിലുള്ള സ്കൂളിലേക്ക് കലാവേദി പ്രവർത്തകർ പോകുകയായിരുന്നു. അവിടെ എത്തി അവിടുത്തെ പ്രിൻസിപ്പലായിരുന്ന  സാജു കെ മത്തായി അച്ഛനോടും അധ്യാപകരോടും സംസാരിച്ചതിൽ നിന്നും അവിടെയുണ്ടായിരുന്ന അവസ്ഥയെക്കുറിച്ച് മനസിലാക്കാൻ അവർക്ക് സാധിച്ചു. പത്തും പന്ത്രണ്ടും 14 ഉം വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ് അവിടെ ആൽക്കഹോളിസത്തിന്റെ അടിമകളാകുന്നത്. അതുപോലെ തോട്ടം തൊഴിലാളികളുടെ മക്കൾ ആയവർ ബാലവേലക്ക് നിയോഗിക്കപ്പെട്ടിരുന്നു. വീടുകളിലെ ഡൊമസ്റ്റിക് വയലൻസ് കാരണവും മറ്റു സാഹചര്യങ്ങൾ കാരണവും വീട് വിട്ട് ഇറങ്ങിപ്പോയ കുട്ടികളും വീട്ടിൽ ഡിവോഴ്സ് പോലുള്ള സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് വിദ്യാഭ്യാസം തുടരാനാവാത്ത വന്ന കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു

ഇടുക്കിയിൽ തന്നെയുള്ള പുളിയന്മല എന്ന സ്ഥലത്ത് ഫാദർ ജോസഫ് വലിയ താഴത്ത് നടത്തുന്ന ഡി അഡിക്ഷൻ സെന്ററിനെക്കുറിച്ചറിഞ്ഞ കലാവേദി പ്രവർത്തകർ അത് അന്വേഷിച്ചു പോവുകയും , ഇതിൽ ചില കുട്ടികളെ മദ്യപാനവിമുക്തരാക്കാൻ ചകിത്സക്കായി അവിടെ കൊണ്ടുവന്നിരുന്ന യാഥാർഥ്യവും മനസിലാക്കാൻ സാധിച്ചു.

 

 

അവിടെ ആർട്ട് ഫോർ ലൈഫ് - കല ജീവനുവേണ്ടി എന്നൊരു പദ്ധതിക്ക് രൂപം കൊടുത്ത്  പ്രവർത്തനമാരംഭിക്കുകയുമായിരുന് നു. പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ടുന്ന സഹായം നൽകുന്നതിനായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വഴി ഒരു സമ്പാദ്യപദ്ധതിയും ആരംഭിക്കുകയുണ്ടായി.

കാലാഭിരുചികൾ  പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അതിൽനിന്ന് ലഭിക്കുന്ന ചില ചെറിയ തുക മിച്ചം പിടിച്ചുo ബാക്കി പ്രവർത്തകരുടെ സമ്പാദ്യത്തിൽ നിന്ന്  കണ്ടെത്തിയും സ്വരൂപിക്കുന്ന പണം കുട്ടികളുടെ ക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കുകയായിരുന്നു ലക്ഷ്യംതിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ 2006 നടത്തിയ പരിപാടിയിൽ വച്ചായിരുന്നു ഉദ്ഘാടനംഉദ്ഘാടനം നിർവഹിച്ചത് നടൻ ശ്രീനിവാസൻ ആയിരുന്നുചടങ്ങിൽ മന്ത്രി മാത്യു ടി തോമസ് അധ്യക്ഷനായിരുന്നു. നെടുമുടി വേണു, മാധ്യമ പ്രവർത്തകരായ ജോൺ ബ്രിട്ടാസ് , കെ.ശേഖരൻ നായർ, സുബൈർ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ തിരുവനന്തപുരം ടാഗോർ തിയേറ്റർ ഹാളിൽ വച്ചാണ് ആർട്ട് ഫോർ ലൈഫിന്റെ ഉദ്ഘാടനം നടന്നത്ഇടുക്കിയിൽ ഇതേ സ്കൂളിലുള്ള ഒരു കുടുംബത്തിലെ  10 വയസിൽ താഴെയുള്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.