You are Here : Home / അഭിമുഖം

പിറന്നാള്‍  സമ്മാനമായി മുന്നൂറില്‍പരം രജിസ്റ്റ്രേ ഷന്‍ 

Text Size  

Story Dated: Friday, December 01, 2017 06:27 hrs UTC

പിറന്നാള്‍  സമ്മാനമായി മുന്നൂറില്‍ പരം രജിസ്റ്റ്രേ ഷനില്‍  ഫോമയുടെ ചിക്കാഗോ കണ്‍ വന്‍ ഷന്‍ എത്തിയതിലുള്ള സന്തോഷത്തിലാണ്‌ ഫോമ പ്രസിഡന്റ് ബെന്നി വാചാച്ചിറ. കണ്‍ വന്‍ ഷനു ഇരുനൂര്‍  ദിവസം ബാക്കി നില്‍ ക്കെ അമേരിക്കയിലെ സം ഘടന ചരിത്രത്തില്‍ പുതിയ ഒരു അധ്യായമാണ്‌ ഫോമയുടെ പ്രസിഡന്റ് അടയാളപെടുത്തിയിരിക്കുന്നത്. കൃത്യമായ പ്ലാനോടു കൂടി ആദ്യത്തെ നൂറു രജിസ്റ്റ്രേഷന്‍ എന്ന ലക്ഷ്യം നേടിയ ശേഷം  അമേരിക്കയുടെ കിഴക്കന്‍ മേഖലകളില്‍  ഓണതിരക്കൊഴിഞ്ഞ സമയത്ത് തന്നെ രണ്ടാഴ്ചയോളം ക്യാമ്പ് ചെയ്ത് നടത്തിയ പ്രവര്‍ ത്തനങ്ങള്‍ മൊത്തം രജിസ്റ്റ്രേഷന്‍ ന്‍ 200 കടക്കാന്‍ സഹായിച്ചു. ഒപ്പം 3000 ഡോളറിന്റെ സ്പോണ്‍ സറുകള്‍ 50 ലേക്ക് കുതിക്കുന്നു. 200 ഡോളര്‍ ഡിസ്കൌണ്ടില്‍ നവം മ്പര്‍ 30ന്‌ അവസാനിച്ച രജിസ്റ്റ്രേഷന്‍ കഴിഞ്ഞപ്പോള്‍ മൊത്തം രജിസ്റ്റ്രേഷന്‍ 300 കഴിഞ്ഞു. അവസാന ദിവസം മാത്രം ഫോമയുടെ അക്കൌണ്ടിലേക്ക് ഒഴുകിയെത്തിയത്‌ 75000 ഡോളറിന്റെ രെജിസ്റ്റ്രേഷന്‍ . പ്രവര്‍ ത്തിയിലെ സത്യസന്ധതയും പെരുമാറ്റത്തിലെ വിനയവും ഒരു പോലെ ചേര്‍ ന്നപ്പോള്‍ ബെന്നി എന്ന കോട്ടയം കാരന്റെ കഠിനപ്രയ്തനത്തിന്‍ ഫലം കണ്ട് തുടങ്ങി.

പ്രവര്‍ ത്ത നത്തിന്റെ തുടക്കത്തില്‍ തന്നെ സം ഘടനയിലെ എല്ലാവരെയും  വിശ്വാസത്തിലെടുക്കുവാന്‍ കഴിഞ്ഞത് ബെന്നിക്ക് യാത്ര സുഗമമാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവരുടെയും  പ്രസിഡന്റെന്ന സ്വീകാര്യതയിലേക്ക് ബെന്നി ഓടിയെത്തി. ഒരു സാധാരണ പ്രവര്‍ ത്തകന്റെ റോളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ ത്തനം പ്രസിഡന്റും മറ്റുള്ളവരും തമ്മിലുള്ള അകലം കുറയ്ക്കുവാന്‍ സഹായിച്ചു.
ഫോമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഒരു ബിസിനസ്സ്കാരനല്ലാത്ത ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി പ്രവര്‍ ത്തിച്ച ഒരാള്‍ പ്രഥമസ്ഥാനത്തെത്തുന്നത്. ചിക്കാഗോ കണ്‍വന്‍ഷന്‍ വിജയിക്കുമ്പോള്‍ ശരാശരി മലയാളിയുടെ സം ഘട ന വിജയം കൂടിയാകുന്നു അത്.

 

 

ബെന്നിയുടെ പിന്നില്‍ ഉരുക്കു കൊട്ട് പോലെ ജനറല്‍ സെക്രട്ടറി ജിബി തോമസ് , ജോസി കുരിശിങ്കല്‍ ലാലി കളപ്പുരയ്ക്കല്‍ ,വിനോദ് കൊണ്ടൂര്‍ . ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവരുടെ എക്സിക്യൂട്ടിവുമുണ്ട് ഡിസംബര്‍ ഒന്ന് മുതല്‍ ഒരു കുടുംബത്തിന് $1250.00 എന്ന സാധാരണ നിരക്ക് പ്രാബല്യത്തില്‍ വരും. ഏഴായിരത്തോളം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ചിക്കാഗോ നഗരത്തിനടുത്ത് ഷാംബര്‍ഗ് സിറ്റിയിലെ റെനസന്‍സ് എന്ന പ്രമുഖ കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് ചരിത്രമുറങ്ങുന്ന ഇലിനോയിസിന്റെ മണ്ണില്‍ ഫോമാ നിങ്ങള്‍ക്കായി ഒരുക്കുന്നത്, അടുത്ത കാലത്തു നടന്ന മലയാളിയുടെ ഏറ്റവും വലിയ സമ്മേളനമായി ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2018 മാറ്റുവാന്‍ ഫോമയുടെ സാരഥികള്‍ യത്‌നിക്കുകയാണ്. വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, മികവാര്‍ന്ന വിവിധ കലാപരിപാടികളുമായി മലയാളത്തിന്റെ വമ്പന്‍ താരനിര സമ്മേളനത്തിന്റെ തുടക്കം മുതല്‍ വേദികളില്‍ അരങ്ങുന്നതകര്‍ക്കും, യുവജനോത്സവം അടക്കമുള്ള വിവിധ ഇനം മത്സരങ്ങള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍, ബാസ്കറ്റ് ബോള്‍ , വോളീ ബോള്‍ മത്സരങ്ങള്‍ തുടങ്ങി മറ്റനേകം പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമാകുന്നു. ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടുംബ സംഗമമായി ചിക്കാഗോ കണ്‍വന്‍ഷന്‍ മാറ്റുവാന്‍ സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് , ജോയ് ആലുക്കാസ്, അര്‍ബന്‍ ഹൗസിങ് തുടങ്ങിയ പ്രമുഖ കമ്പനികളും പ്രായോജകരായി എത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.