You are Here : Home / അഭിമുഖം

അതെന്റെ മിടുക്കല്ല

Text Size  

Story Dated: Wednesday, December 13, 2017 09:42 hrs EST

ഒരു കഥാപാത്രം ഹിറ്റാകുന്നത് നടന്റെ വിജയമല്ല. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വിജയമാണത്. പവനായി ഹിറ്റായിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ കെഡ്രിറ്റും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അര്‍ഹിക്കുന്നു. അവരുടെ ബ്രെയിനില്‍ ഉണ്ടായതാണ് നാടോടിക്കാറ്റ്. അന്നത്തെ കാലത്ത് പരുക്കന്‍ ഇമേജുള്ള ഒരു നടനായിരുന്നു ഞാന്‍. എന്നെ വിശ്വസിച്ച് ഒരു കോമഡി ക്യാരക്ടര്‍ അവര്‍ നല്‍കിയല്ലോ. പവനായി ഒരിക്കലും എന്റെ മിടുക്കല്ല. കഥാപാത്രത്തിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഞാന്‍ പവനായിയെ അവതരിപ്പിച്ചു. പക്ഷേ, സിനിമ ഹിറ്റാകാനുള്ള കാരണം മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോടിയുടെ കോമ്പിനേഷനും പഞ്ച് ഡയലോഗുകളുമൊക്കെയാണ്. നമ്മള്‍ ഒരു കഥാപാത്രത്തെ എത്ര നന്നായി അവതരിപ്പിച്ചാലും സിനിമ ഹിറ്റായില്ലെങ്കില്‍ ഒരു കാര്യവുമില്ല. വിജയനെയും ദാസനെയും പോലെ തന്നെ പവനായിയും സ്വീകരിക്കപ്പെട്ടു. ഞാനിടെ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ ചെറിയ കുട്ടികള്‍ വരെ എന്നെ വിളിച്ചത് പവനായി എന്നാണ്. എനിക്ക് ഒരുപാട് മൈലേജ് നല്‍കിയ കഥാപാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More