ഷംനാ കാസിം
ജീന്‍സ് ധരിക്കുന്നത് തെറ്റാണെന്ന് യേശുദാസങ്കിള്‍ പറഞ്ഞിട്ടില്ല. അത് കംഫര്‍ട്ടബിള്‍ ആകണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അത് നൂറുശതമാനവും ശരിയാണ്.
ഡ്രസ്സിട്ടശേഷം കണ്ണാടിയില്‍ നോക്കുമ്പോഴറിയാം, നമ്മള്‍ വള്‍ഗറാണോയെന്ന്. പലരും ഡ്രസ്സിടുമ്പോള്‍ സ്വയം വിലയിരുത്താറില്ല എന്നതാണ് സത്യം. എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ കാണാം, ചില വേഷംകെട്ടലുകള്‍. പലപ്പോഴും അത് വള്‍ഗറാണ്. ഫാഷനാണ്. ന്യൂജനറേഷനൊക്കെയാണ്. എന്നുവച്ച്
ചുമ്മാ ജീന്‍സ് കുത്തിക്കേറ്റണോ?
ജീന്‍സ് ചിലര്‍ക്ക് കംഫര്‍ട്ടബിളാണ്. സമ്മതിക്കുന്നു. എന്നാല്‍ പരിധിവിടുമ്പോഴാണ് പ്രശ്‌നം. മറ്റുള്ളവരെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ രാത്രികാലങ്ങളില്‍ ടൈറ്റ് ജീന്‍സിടുന്നത് ശരിയാണോ? രാത്രിയില്‍ ക്ളബിലൊക്കെ പോകുന്നവരുണ്ട്. ഒറ്റയ്ക്ക് നഗരത്തിലൂടെ ഡ്രൈവ് ചെയ്യുന്നവരും നമുക്കിടയിലുണ്ട്.
അവര്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം. നമ്മള്‍തന്നെ എന്തിനാണ് അപകടത്തിന് വഴിയൊരുക്കുന്നത്?
ഞാനധികവും കുര്‍ത്തയാണ് ഉപയോഗിക്കുന്നത്. എന്നുവച്ച് ജീന്‍സിനെ ഉപേക്ഷിച്ചിട്ടൊന്നുമില്ല. ജീന്‍സും ധരിക്കും. പൊതുവെ എനിക്ക് കംഫര്‍ട്ടബിള്‍ കുര്‍ത്തയാണെന്ന് എല്ലാവരും പറയാറുണ്ട്.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. പത്രമെടുത്താല്‍ നിറയെ പീഡനവാര്‍ത്തകളാണ്. അങ്ങനെയുള്ള ഇക്കാലത്ത് സ്ത്രീകള്‍ കുറച്ചുകൂടി മാന്യത പാലിക്കണമെന്നാണ് ദാസങ്കിള്‍ പറഞ്ഞത്. ആക്‌ടേഴ്‌സ് സ്‌ക്രീനില്‍ വരുമ്പോള്‍ ടൈറ്റ് ഡ്രസ്സിടുന്നു. അതൊരു ജോലിയുടെ ഭാഗമാണ്. അതു കാണാന്‍ വേണ്ടിയാണ് ആളുകള്‍ ടിക്കറ്റെടുത്ത് തിയറ്ററിലേക്ക് കയറുന്നത്.
എന്നാല്‍ നമ്മുടെ നോര്‍മ്മല്‍ ലൈഫില്‍ നമ്മള്‍ അതുപോലെ നടക്കരുത്. ഹിന്ദി സിനിമയിലെ താരങ്ങള്‍ ധരിക്കുന്ന ഡ്രസ്സുമിട്ട് പുറത്തിറങ്ങിയാല്‍ എന്താവും സ്ഥിതി? അത്തരം വേഷങ്ങള്‍ സിനിമയ്ക്ക് വേണ്ടിയുള്ളതാണ്. ഓഡിയന്‍സിന് സ്‌ക്രീനില്‍ എന്‍ജോയ് ചെയ്യാന്‍ മാത്രം. ഞാന്‍ 'ചട്ടക്കാരി' എന്ന സിനിമ ചെയ്തിട്ടുണ്ട്. അതില്‍ ാമര്‍ ഡ്രസ്സാണ്. അത് സിനിമയ്ക്കുവേണ്ടി മാത്രമാണ് ഉപയോഗിച്ചത്. അതേപോലെ ഫോട്ടോയ്ക്കും പോസ് ചെയ്തു. എന്നുവച്ച് ഞാന്‍ ജീവിതത്തില്‍ ചട്ടക്കാരിയല്ല. നോര്‍മലി പുറത്തുപോകുമ്പോള്‍ ഞാന്‍ കൂടുതലും ഉപയോഗിക്കുന്നത് സാരിയും കുര്‍ത്തയുമാണ്. കുട്ടി ഡ്രസ്സുകള്‍ ഇടാറേയില്ല.
ദാസങ്കിള്‍ പറഞ്ഞത് ജഡ്ജ് ചെയ്യാന്‍ ഞാന്‍ ആളല്ല. എങ്കിലും അതില്‍ ചില സത്യങ്ങളുണ്ട്. നമ്മള്‍ സ്ത്രീകള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലേഡീസിനും ജന്റ്‌സിനും പ്രത്യേകം പ്രത്യേകം ഡ്രസ്സുകളുണ്ട്. ജന്റ്‌സിന്റേതാണ് ജീന്‍സ്. നമ്മളെന്തിനാണ് അതില്‍ ടൈറ്റായി കയറുന്നത്?വൈഡ് ലഗ്ഗിന്‍സാണ് മറ്റൊരു ഫാഷന്‍. അത് വളരെ ട്രാന്‍സ്പരന്റാണ്. ധരിക്കുന്നവര്‍ക്കും ഇതറിയാം. എന്നിട്ടും പുറത്തിറങ്ങുന്നു. ഇപ്പോഴത്തെ ജനറേഷന്റെ കുഴപ്പമാണിത്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പോസ്റ്റ് ചെയ്താല്‍ എത്ര ലൈക്ക് കിട്ടും എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. ഫേസ്ബുക്കില്‍ സ്റ്റാര്‍ ആവണമെന്നാണ് എല്ലാവരുംആഗ്രഹിക്കുന്നത്.
ഏതോ ഒരു നാട്ടില്‍ ഗേള്‍സ് ജീന്‍സ് ധരിക്കരുതെന്ന് നിയമമുണ്ട്. ഇവിടെ നമുക്ക് എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ട്. അത് ദുരുപയോഗം ചെയ്യരുത്. മലയാളിസിന് പറഞ്ഞ ഡ്രസ്സുണ്ട്. ശരിക്കു പറഞ്ഞാല്‍ സാരിയാണ് ഏറ്റവും സെക്‌സിയസ്റ്റ് ഡ്രസ്സ് എന്നാണ് എന്റെ അഭിപ്രായം. ചിലപ്പോഴൊക്കെ നമുക്കുതന്നെ തോന്നും, ശരിയല്ലെന്ന്.
ഷര്‍ട്ട് വലുതാണെങ്കില്‍ ജീന്‍സ് ഇടുന്നത് തെറ്റല്ല. ജീന്‍സും ടൈറ്റ് ടീഷര്‍ട്ടുമിടുമ്പോഴാണ് പ്രശ്‌നം. ലോംഗ് കുര്‍ത്താസ് ഇടണം. ഫാഷന്‍ ഇറങ്ങുന്നുണ്ട്. എന്റെ ഫാമിലിയില്‍ത്തന്നെ പണ്ട് ഡ്രസ്സ് ചെയ്യുന്നതുപോലെയല്ല ഇപ്പോള്‍. ഒരുങ്ങിയിറങ്ങാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. അതിലൊന്നും കുഴപ്പമില്ല. പക്ഷെഅത് ആണുങ്ങളെ പ്രലോഭിപ്പിക്കാനാവരുത്.
Comments