രഞ്ജിനി ഹരിദാസ്
യേശുദാസിന്റെ സംഭാഷണം പൂര്‍ണമായും ഞാന്‍ കേട്ടിട്ടില്ല. മാധ്യമങ്ങള്‍ പറയുന്നത് മാത്രമാണ് കേട്ടിരിക്കുന്നത്.
ആരെന്തു പറഞ്ഞാലും നമ്മള്‍ എന്തു ധരിക്കണമെന്നു തീരുമാനിക്കുന്നത് നമ്മളാണ്.
അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ട്. അദ്ദേഹമതു പറഞ്ഞോട്ടെ. വേണമെങ്കില്‍ അനുസരിക്കാം. വേണ്ടെങ്കില്‍ തള്ളിക്കളയാം. അത്രയേയുള്ളൂ.
എന്റെ അഭിപ്രായത്തില്‍ ദാസേട്ടനെപ്പോലൊരാള്‍ അങ്ങനെയൊരു പ്രസ്താവന നടത്തരുതായിരുന്നു.
എനിക്കറിയില്ല എന്തുകൊണ്ട് അദ്ദേഹം അങ്ങനെയൊരു പ്രസ്താവന നടത്തി എന്ന്. ഇതു പറയുമ്പോള്‍ അദ്ദേഹവും ആലോചിക്കേണ്ടതായിരുന്നു. പറയുന്ന കാര്യങ്ങള്‍ കുറച്ചു കൂടി വിവേകപൂര്‍വ്വമാകണമായിരുന്നു. അദ്ദേഹമായതു കൊണ്ടാണ് ഇതത്രയും പ്രശ്‌നമായത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള അഭിപ്രായം ഇതായിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ കുടുംബം വളരെ മോഡേണാണ്. അദ്ദേഹത്തിന്റെ മക്കള്‍ വളരെ മോഡേണാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അദ്ദേഹമിങ്ങനെയൊരു അഭിപ്രായം പറയുമ്പോള്‍ കുറച്ചു കൂടി സൂക്ഷിച്ചു വേണമായിരുന്നു.
മാത്രല്ല അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ തന്ന െൈവരുദ്ധ്യമാണുള്ളത്. അദ്ദേഹം പറഞ്ഞത് ജീന്‍സ് ധരിക്കുന്നതിലൂടെ ശരീരം മറക്കപ്പെടുന്നില്ല, ശരീരത്തില്‍ കുറച്ചു മാത്രം വസ്ത്രമേ ധരിക്കപ്പെടുന്നുള്ളൂ എന്നാണ്.
ജീന്‍സ് ഒരിക്കലും ഒരു അല്‍പ്പവസ്ത്രമല്ല. അത് കൂടുതലാണ്. സാരിയെക്കാള്‍ മാന്യമായ വസ്ത്രമാണത്.
പക്ഷേ ഈ വിഷയവുമയി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു നേരെ വലിയ അധിക്ഷേപമാണ് നടക്കുന്നത്.
സ്വകാര്യജീവിതം മാറ്റിവെക്കാനറിയാത്ത ആളുകളാണ് ഫേസ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയകളിലൂടെ ദാസേട്ടന്റെ കുടുംബത്തെ അപമാനിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അത് നല്ലതായാലും ചീത്തയായാലും അതിന്റെ ഒരു പ്രതിഫലനം സ്വാഭാവികമായും സമൂഹത്തില്‍ ഉണ്ടാകും. പക്ഷേ അതിനു പ്രതികാരമായി സോഷ്യല്‍ മീഡിയകളില്‍ കയറി തെറി വിളിക്കുന്നതും അവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്നതുമൊക്കെ വളരെ മോശമാണ്. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ ഒരു നിയമസംവിധാനം ഇല്ലാത്തതിന്റെ പ്രശ്‌നമാണത്. അവിടെ ആളുകള്‍ക്ക് യാതൊരു വിധ ഭയവും കൂടാതെ എത്ര മോശമായും എന്തും എഴുതാം.
ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളോരോരുത്തരും നമമുടെ ശരീരത്തിന് ചേരുന്ന വിധത്തില്‍ വസ്ത്രം ധരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയല്ലാതെ വരുമ്പോഴാണ് അദ്ദേഹം പറഞ്ഞതുപോലെ വസ്ത്രം മാന്യമല്ലാതാകുന്നത്.
എന്നെ സംബന്ധിച്ച് എനിക്ക് എന്തും കംഫര്‍ട്ടബിള്‍ ഡ്രസ്സാണ്. ഞാന്‍ തടി വെച്ചാല്‍ ഷോര്‍ട്ട് കുര്‍ത്ത ഇടില്ല, ടൈറ്റ് ഡ്രസ് ഇടില്ല.
പക്ഷേ ഇപ്പോള്‍ ഞാന്‍ ചിലപ്പോള്‍ ബിക്കിനി ഇടും. എന്റെ പേഴ്‌സണല്‍ ചോയ്‌സ് ആണത്.
ഞാന്‍ ബിക്കിനി ഇട്ട് ബീച്ചില്‍ പോയാലോ സ്വിമ്മിംഗ് പൂളില്‍ പോയാലോ എനിക്കൊരു പ്രശ്‌നവുമില്ല. പക്ഷേ ബിക്കിനിയിട്ട് റോഡിലൂടെ നടക്കാന്‍ പറ്റില്ലല്ലോ.
സ്വന്തം ശരീരത്തിന് യോജിക്കാത്ത വസ്ത്രമിടുമ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാവുക. ചില സ്ത്രീകള്‍ സാരിയുടുക്കുമ്പോള്‍ അത് വള്‍ഗറാവാന്‍ കാരണം അവരുടെ ശരീരമാണ്. ഓരോരുത്തരും അവനവന്റെ ശരീരത്തിന് യോജിച്ച വസ്ത്രമുപയോഗിച്ചാല്‍ ഒരു പ്രശ്‌നവുമില്ല. കോമണ്‍സെന്‍സുള്ള ഏതൊള്‍ക്കുമറിയാം സാരി വളരെ സെക്‌സിയായ ഒരു ഡ്രസ്സാണെന്ന്. അതിനിടയിലൂടെ എല്ലാം കാണാം. അതില്‍ നിന്നും എത്രയോ ഭേതമാണ് സല്‍വാര്‍ കമ്മീസും ജീന്‍സും.
പിന്നെ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കും ഒരു വലിയ പങ്കുണ്ട്. മാധ്യമങ്ങള്‍ ഒരു ചെറിയ കാര്യം കിട്ടിയാല്‍ അതിനെ ഊതിപ്പെരുപ്പിച്ച് വലുതാക്കും. അതും ഇത്തരം ചെറിയ കാര്യങ്ങളെ വലിയ പ്രശ്‌നമാക്കി മാറ്റുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ മാറ്റം വരുത്തേണ്ടത് ആളുകളുടെ മനസിലാണ്. ഒരാളുടെ വസ്ത്രധാരണം കൊണ്ടാണ് ഇവിടെ പീഡനം നടക്കുന്നതെന്നു പറഞ്ഞാല്‍ അത് ശരിയല്ല. ഏറ്റവുമധികം പീഡനം നടക്കുന്നത് ഗ്രാമപ്രദേശങ്ങളിലും മറ്റുമാണ്. ഏറ്റവും സിംപിളായി വസ്ത്രമിടുന്ന കുട്ടികളാണ് പീഡിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വസ്ത്രധാരണമല്ല പീഡനത്തിന് കാരണം. മഞ്ഞക്കണ്ണാടിയിലൂടെ നോക്കിയാല്‍ നമ്മള്‍ എല്ലാം മഞ്ഞയായേ കാണൂ.
നമ്മുടെ മൂല്യങ്ങളിലും മനോഭാവത്തിലുമാണ് ആദ്യം മാറ്റം വരുത്തേണ്ടത്. അല്ലാതെ മറ്റുള്ളവരിലല്ല.
ചേഞ്ച് ഔവര്‍സെല്‍വ്‌സ്. അതാണ് എനിക്കു പറയാനുള്ളത്.
Comments