You are Here : Home / USA News

മുജാഹിദ് സംസ്ഥാനസമ്മേളനം-ഇസ്‌ലാഹി സെന്റര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു

Text Size  

Story Dated: Saturday, February 01, 2014 06:04 hrs UTC

 

ദോഹ: 2014 ഫിബ്രവരി 6 മുതല്‍ 9 വരെ കോട്ടക്കല്‍ നടക്കുന്ന 8ാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തില്‍ വിവിധ മലയാളി സംഘടനനേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു. 'മതം, മാനവികത, നവോത്ഥാനം' എന്ന ശീര്‍ഷകത്തില്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നടക്കുന്ന മുജാഹിദ് എട്ടാം സംസ്ഥാനസമ്മേളനം കേരള മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഡോ.അബ്ദുല്‍അഹദ് മദനി പറഞ്ഞു.
 


മാനവികതയിലൂന്നിയ മതവിശ്വാസമാണ് മനുഷ്യരാശിയുടെ ആത്മീയനേട്ടത്തിന് പരിഹാരമെന്ന് സമ്മേളനപ്രമേയം വിശദീകരിച്ച സെന്റര്‍ വൈസ് പ്രസിഡന്റ്് മുനീര്‍ സലഫി മങ്കട പറഞ്ഞു.

കെ.എന്‍.സുലൈമാന്‍ മദനി ഇസ്‌ലാഹി പ്രസ്ഥാനചരിത്രം വിശദീകരിച്ചു. അബ്ദുല്‍ലത്തീഫ് നല്ലളം ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളെ പരിചയപ്പെടുത്തി. വിവിധ സംഘടനാനേതാക്കളായ പി.എസ്.എച്ച് തങ്ങള്‍ (കെ.എം.സി.സി), കെ.സി.അബ്ദുല്‍ലത്തീഫ് (ഇസ്‌ലാമിക് അസോസിയേഷന്‍), കെ.കെ.ഉസ്മാന്‍ (ഇന്‍കാസ്), കരീം അബ്ദുല്ല (ഐ.സി.ബി.എഫ്), യതീന്ദ്രന്‍ മാസ്റ്റര്‍, മുഹമ്മദ് ഈസ, ശംസുദ്ദീന്‍ ഒളകര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അശ്‌റഫ് മടിയേരി, ടി.പി.കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും സന്‍ജബീല്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.