News Plus

നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയെ നിയമിക്കുമെന്ന് ഹൈക്കോടതി -

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്നു പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി....

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. അസുഖമുണ്ടെങ്കില്‍ പരോള്‍ അനുവദിക്കുകയല്ല വേണ്ടത്....

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇനി ഒരുമിച്ചു നടത്തില്ല -

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ...

ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും -

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണ്ണരുടെ നയപ്രഖ്യാപനത്തോടെയാവും സമ്മേളനത്തിന് തുടക്കാമാവുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിടയുള്ളതിനാല്‍...

കെവിന്‍ കേസ് ഫെബ്രുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും -

കെവിന്‍ കേസ് ഫെബ്രുവരി ഒന്നിന് കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും. വാഹനം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതികളുടെ അപേക്ഷയിന്മേല്‍ ആണ് വാദം....

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി -

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പൊതു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് എയര്‍പോര്‍ട്ട്...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല;പി.എസ് ശ്രീധരന്‍പിള്ള -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊന്നും താത്പര്യമില്ല,...

വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് അമേരിക്ക; മഡൂറോയ്ക്ക് പിന്തുണയുമായി ലക്ഷങ്ങള്‍ തെരുവില്‍ -

വെനസ്വേലയില്‍ നിക്കോളാസ് മഡൂറോ സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്ക. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് ജൂവാന്‍ ഗുഅയിഡോ, ഇനിമുതല്‍...

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി -

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സ്ഥാനാര്‍ഥിയാകാന്‍...

വയനാട്ടില്‍ കുരങ്ങുപനി ഭീതി; അതീവ ജാഗ്രതാ നിര്‍ദേശം -

വയനാട്ടില്‍ കുരങ്ങുപനി പടരുന്നതായി സംശയം. നേരത്തെ ബാധിച്ച ആള്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.  ബാവലി സ്വദേശിക്കാണ് പുതുതായി കുരങ്ങുപനി...

ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയത് സർക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം -

ശബരിമലയിലെ യുവതി പ്രവേശനം സർക്കാറിൻറെ അറിവോടുകൂടിയെന്ന് സത്യവാങ്മൂലം. കനകദുർഗ്ഗയ്ക്കും ബിന്ദുവിനും പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ നൽകിയെന്നും പത്തനംതിട്ട...

ചന്ദാ കൊച്ചാറിന്‍റെ സ്ഥാപനങ്ങളിൽ സി ബി ഐ റെയിഡ് -

ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറിനെതിരായ കേസിൽ സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. വീഡിയോകോൺ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ട്...

കെ ടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പി കെ ഫിറോസ് -

സി പി എമ്മിനെതിരെ പുതിയ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. സി പി എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രനെ അനധികൃത നിയമിച്ചത് സി പി എം സംസ്ഥാന...

മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ക്ഷമ പറഞ്ഞ് കെ സുധാകരൻ -

മുഖ്യമന്ത്രി സ്ത്രീകളെക്കാൾ മോശമായി എന്ന പ്രസ്താവനയിൽ ക്ഷമ പറഞ്ഞ് കോൺഗ്രസ് നേതാവ് കെ സുധാകരൻ. താൻ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവിൽ...

മുസ്ലീം ലീഗ് മൂന്നാംസീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇ കെ സുന്നി മുഖപത്രം -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇകെ സുന്നി മുഖ പത്രം സുപ്രഭാതം. വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറാവണമെന്നും മുഖപ്രസംഗത്തില്‍...

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാർശ -

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാർശ. എൽപി, യുപി ,ഹൈസ്കൂൾ, ഹയർ സെക്കന്‍ററി ഘടന മാറ്റാനാണ് ശുപാർശ. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഒന്ന് മുതൽ...

സഭാവസ്ത്രം ധരിക്കാതെ ഫോട്ടോയെടുത്തു; സിസ്റ്റര്‍ ലൂസിക്കെതിരേ വീണ്ടും കത്തോലിക്കാസഭ -

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടിയുമായി വീണ്ടും കത്തോലിക്കാ സഭ. ഫെബ്രുവരി ആറിനകം നേരിട്ടെത്തി വിശദീകരണം നല്‍കണം അല്ലാത്തപക്ഷം നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടാമത്തെ...

കോഴിത്തുരുത്തില്‍ മണല്‍ബണ്ട് പൊട്ടി -

ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മിക്കുന്ന കോഴിത്തുരുത്ത് ബണ്ട് പൊട്ടി. തുടര്‍ന്നു ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറി. വേലിയേറ്റസമയത്ത് ബുധനാഴ്ച...

ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപോക്കില്ല; മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ -

ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപോക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ. ലോകസഭാ തെരഞ്ഞടുപ്പില്‍ വോട്ടിങ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....

പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു -

LANGUAGES Asianet Logo× LIVE TV NEWS VIDEO ENTERTAINMENT SPORTS MAGAZINE MONEY TECHNOLOGY AUTO LIFE PRAVASAM CAREERS HomeNewsKerala പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg By Web TeamFirst Published 23, Jan 2019, 1:32 PM IST CPM local secretary stabbed in...

സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കില്ലെന്ന് എഎപി -

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിലപാടു വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. സിറ്റിങ് എം എല്‍ എമാരെയും മന്ത്രിമാരെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

ഐഎസ് ബന്ധം: മഹാരാഷ്ട്രയില്‍ 17കാരനടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍ -

ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പതിനേഴുകാരന്‍ അടക്കം ഒമ്പത് പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബ്‌റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ...

സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് മുല്ലപ്പള്ളി -

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍മുഖ്യമന്ത്രി...

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി 31ന് പരിഗണിക്കും -

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ജനുവരി 31ന് സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നത്...

മുഖ്യമന്ത്രി ശബരിമല വിഷയം കത്തിക്കുന്നത് ഭരണസ്തംഭനം മറയ്ക്കാന്‍ -

ഭരണസ്തംഭനം മറയ്ക്കാനാണ് മുഖ്യമന്ത്രി ശബരിമല വിഷയം ഊതിക്കത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന ചിന്ത...

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് -

ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്പൂർണ അഴിച്ചുപണി. എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ​ഗാന്ധിയെ നിയമിച്ചതാണ് പ്രധാന മാറ്റം....

ബാല്‍താക്കറെയുടെ സ്മാരകത്തിന് 100 കോടി അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ -

മുന്‍ ശിവസേന നേതാവ് ബാല്‍താക്കറെയുടെ സ്മാരകം പണിയാന്‍ 100 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ബിജെപിയുമായി ശിവസേനയ്ക്കുള്ള ബന്ധം എന്നും നല്ല രീതിയില്‍ ആയിരുന്നുവെന്നും...

രാജീവ് ഗാന്ധിയുടെ '15 പൈസ പരാമര്‍ശം' ; കോണ്‍ഗ്രസിനെ ആക്രമിച്ച് മോദി -

ജനക്ഷേമത്തിനായി അനുവദിക്കുന്ന ഒരു രൂപയില്‍ 15 പൈസ മാത്രമേ പാവപ്പെട്ടവന്റെ കൈയിലെത്തുന്നുള്ളൂ എന്ന രാജീവ് ഗാന്ധിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ആക്രമിച്ച്...

മുനമ്പം മനുഷ്യക്കടത്ത്; അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും -

 മുനമ്പം മനുഷ്യക്കടത്ത് സംബന്ധിച്ച കേസില്‍ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും നീളുന്നു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും...

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍ -

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി പ്രവീണിനൊപ്പം ഉണ്ടായിരുന്ന രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്.