ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടർമാർക്ക് 13 രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാറിൽ ആദ്യഘട്ട നാമനിർദേശ സമർപ്പണം ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണമാണ് ഇന്ന് മുതൽ ആരംഭിച്ചത്. നിരവധി സ്വാതന്ത്ര സ്ഥാനാർഥികൾ ആദ്യദിനം തന്നെ പത്രിക സമർപ്പിക്കുമ്പോൾ പ്രധാന മുന്നണികളായ മഹാസഖ്യത്തിലും എൻഡിഎ യിലും സീറ്റ് ധാരണ ഇതുവരെ പൂർത്തിയായിട്ടില്ല

35 സീറ്റുകൾ എങ്കിലും ലഭിക്കാതെ വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ചിരാഗ് പ്രസ്വാനെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമങ്ങൾ തുടരുകയാണ്. മഹാസഖ്യത്തിൽ കോൺഗ്രസ്സുമായുള്ള സീറ്റ് ധാരണ പൂർത്തിയായിട്ടില്ല.എല്ലാ വീട്ടിലും സർക്കാർ ജോലി എത്തിക്കും എന്ന് തേജസ് യാദവിന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത് വന്നു. അപ്രായോഗികമാണ് പ്രഖ്യാപനം എന്നാണ് പ്രതികരണം.

അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെഡിയുവിന് തിരിച്ചടിയായി.രണ്ട് തവണ പൂർണിയയിൽ നിന്ന് എംപിയായ സന്തോഷ് കുശ്വാഹ, ബങ്ക ജെഡിയു എംപി ഗിർധാരി യാദവിന്റെ മകൻ ചാണക്യ പ്രകാശ് രഞ്ജൻ, മുൻ ജഹാനാബാദ് എംപി ജഗദീഷ് ശർമ്മയുടെ മകൻ രാഹുൽ ശർമ്മ എന്നിവർ ഉടൻ ആർജെഡിയിലെത്തും.തിരഞ്ഞെടുപ്പിനായി വോട്ടർ ഐഡി കൂടാതെ മറ്റ് 12 രേഖകൾ കൂടി പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. എല്ലാ പുതിയ വോട്ടർമാർക്കും 15 ദിവസത്തിനകം വോട്ടർ ഐഡി ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img