You are Here : Home / News Plus

തന്‍റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: അബ്ദുൾ വഹാബ് എം പി

Text Size  

Story Dated: Saturday, September 14, 2019 08:17 hrs UTC

ശ്രമിച്ചത് വന്‍ദുരന്തത്തില്‍ ജീവനുകള്‍ പൊലിഞ്ഞ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവും പകരാനെന്ന് പിണറായി വിജയനെ പുകഴ്ത്തിയുള്ള പ്രസംഗത്തിന് വിശദീകരണവുമായി മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ അബ്‌ദുൾ വഹാബ്. പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്‌ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അബ്‌ദുൾ വഹാബ് എം പി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണു യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ വർഷം പണം കൈയിൽ ഉണ്ടായിട്ടും അത്‌ സമയബന്ധിതമായി ചിലവഴിക്കാനോ ആളുകൾക്ക്‌ എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമർശനവും ഉന്നയിച്ചുവെന്നും അബ്‌ദുൾ വഹാബ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More