You are Here : Home / SPORTS

ട്വന്റി20: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

Text Size  

Story Dated: Friday, February 08, 2019 02:30 hrs UTC

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍, ഏഴു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ആതിഥേയര്‍ക്കൊപ്പമെത്തി (11).

ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരം. രോഹിത് ശര്‍മ്മയും (50) ശിഖര്‍ ധവാനും (30) ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. ഇന്ത്യയ്ക്കായി ക്രുനാല്‍ പാണ്ഡ്യ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി20 ജയമാണിത്.















 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More