You are Here : Home / വെളളിത്തിര

പാണ്ഡ്യയും രാഹുലും കുടുങ്ങും ?

Text Size  

Story Dated: Wednesday, January 09, 2019 03:48 hrs UTC

ചാറ്റ് ഷോയില്‍ പങ്കെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന്‍ ഇരുവര്‍ക്കുമെതിരെ ബി.സി.സി.ഐ നടപടിയെടുത്തേക്കും. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐ ഇരുവരോടും വിശദീകരണം തേടിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കോഫീ വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ലൈംഗിക ജീവിതത്തെ കുറിച്ച്‌ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്ന് ബി.സി.സി.ഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. ബി.സി.സി.ഐയേയും ഇന്ത്യന്‍ ക്രിക്കറ്റിനെയും അപമാനിക്കുന്നതാണ് പാണ്ഡ്യയുടെ പ്രതികരണങ്ങള്‍. മാപ്പു പറച്ചില്‍ ഇതിനൊരു പരിഹാരമല്ല. യുവ തലമുറയ്ക്ക് മാതൃകയാകാന്‍ താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐയിലെ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കളിക്കാര്‍ ക്രിക്കറ്റ് ഇതര ചാറ്റ് ഷോകളില്‍ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More