You are Here : Home / വെളളിത്തിര

വിവാഹം നടത്തി വിജയ് ആരാധകര്‍ സര്‍ക്കാരിന്റെ വരവ് ആഘോഷിച്ചു ...

Text Size  

Story Dated: Wednesday, November 07, 2018 03:46 hrs UTC

വിജയ് ചിത്രം സര്‍ക്കാര്‍ തീയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ പ്രചാര ഭാഗമായി 180 അടി ഉയരത്തില്‍ കട്ടൗട്ട് സ്ഥാപിച്ച വിജയ് ആരാധകര്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടുകയാണ്. ചങ്ങനാശ്ശേരിയില്‍ നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൊടുത്താണ് കോട്ടയത്തെ വിജയ് ആരാധകര്‍ സര്‍ക്കാരിന്റെ വരവ് ആഘോഷമാക്കിയത്.
 
 
 
ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെ വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുത്തത്. കല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്ബോഴാണ് വിജയ് ഫാന്‍സ് സഹായവുമായെത്തുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണ ആഭരണവും വിജയ് ഫാന്‍സ് വാങ്ങി നല്‍കി. ബി.കോം, ഫിനാന്‍സ് അക്കൗണ്ടിംഗ് പഠനം പൂര്‍ത്തിയാക്കിയ മോനിഷ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
 
 
 
താരത്തിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ച്‌ പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു തുക സ്വരൂപിച്ചത്. സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന സര്‍ക്കാര്‍ തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.