ന്യൂവാർക്ക്∙ ന്യൂജഴ്സിയിലെ രണ്ടു ബാങ്കുകൾ കവർച്ച ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന യുവതികളെ ന്യൂവാർക്ക് ജഡ്ജിയുടെ മുൻപാകെ ഒക്ടോബർ 16 തിങ്കളാഴ്ച ഹാജരാക്കി. സ്വഹിലിസ് പെഡ്രസ (19) , െമലിസ അക്വിനോ (23) എന്നിവരാണ് കന്യാസ്ത്രീകളുടെ വേഷം ധരിച്ച് മോഷണത്തിനെത്തിയത്. ഗർഫീൽഡ്, ടീനക്ക് എന്നീ സ്ഥലങ്ങളിടെ ബാങ്ക് കവർച്ചയ്ക്കു പുറമെ പെൻസിൻവാനിയ പൊക്കൊണൊ മൗണ്ടൻസ് ബാങ്കുകളും ഇതേവേഷം ധരിച്ച് കവർച്ച നടത്തിയത് ഈ യുവതികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ പ്രവേശിച്ച കളവ് നടത്തുന്നതിനിടെ അലാം മുഴങ്ങിയതിനാൽ ഇരുവരും ഓടി രക്ഷപെടുകയായിരുന്നു. ഒരാൾ കൈവശം തോക്ക് കരുതിയിരുന്നു. ബാങ്കുകളിലെ ക്യാമറകളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പൊലീസ് ലഭിച്ചത്. ട്വിറ്ററിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments