You are Here : Home / Readers Choice

4 of 23 അടുത്ത വിക്കറ്റ് തൊമ്മനോ ?/ ഉമ്മനോ ? അതോ ചാണ്ടിയോ ??!!

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, October 25, 2017 03:19 hrs UTC

കേരളത്തിലെ രാഷ്ട്രീയം ഒരു 20 / 20 കളിയിൽ ഏർപ്പെട്ടിരിക്കുകയാണ്.ഉമ്മനെയും,തൊമ്മനെയും വിക്കറ്റിൽ നിറുത്തി പിണറായി ബാറ്റ് ചെയ്യുന്ന രസകരമായ രാഷ്ട്രീയക്കളി.കാളികാണുന്നവരും,കളിക്കളത്തിൽ ഇറങ്ങിയവരും,കളിക്കാരും,ഇനി കളിക്കളത്തിൽ ഇറങ്ങാൻ അവസരം നോക്കി ഇരിക്കുന്നവരും ഏറിയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.ബാറ്റ് പതിറ്റാണ്ടാവും പയറ്റി കേരളത്തിന്റെ പിണറായി ബാറ്റ്‌സ്മാൻ വീശി അടിക്കുന്നു.ഏതു വിക്കറ്റാണ് ആദ്യം വീഴുക?! വേങ്ങരയിലെ വലതു കൂടാരത്തിൽ ബോംബെറിഞ്ഞു ഇടതുപക്ഷം കളിച്ചപ്പോൾ ഇങ്ങു ആലപ്പുഴയിൽ ഒരു കുഴിബോംബ് ഒരുങ്ങി ഇരിക്കുകയായിരുന്നു.രമേശ് ചെന്നിത്തല കൈയ്യേറ്റ ഭൂമി നേരിട്ട് സന്ദർശിച്ചു ബോംബ് പൊട്ടിക്കാൻ ഉത്തരവും കൊടുത്തു. എന്തായാലും കേരളത്തിലെ ഭക്ഷ്യവകുപ്പിന് കീഴിൽ ഇടപാടുകൾ ചെയ്തിരുന്നവരെ പലതവണ നക്ഷത്രം എണ്ണിച്ച ശ്രീമതി അനുപമ റിപ്പോർട് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.അനുപമയുടെ അന്യോഷണം ആരംഭിച്ചപ്പോൾ തന്നെ താത്കാലിക ലീവിൽ പോയ ചാണ്ടി പോയ വഴിയിൽ പുല്ലുപോലും കിളുത്തിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ തലയിൽ പൊട്ടിച്ച ബോംബ് രണ്ടു ഉന്നം വച്ചാണ് പിണറായി ചെയ്തത്. വരാനിരിക്കുന്ന കെ പി സി സി തെരഞ്ഞെടുപ്പ്,വേങ്ങരയിൽ വോട്ടു കുറക്കുക.

 

 

 

 

 

പക്ഷെ സുധീരനും,ആന്റണിയും ഒഴികെ എല്ലാവരും ചേർന്ന് ബോംബിൽ വെള്ളം ഒഴിച്ച് തണുപ്പിച്ചു. കരുണാകർജിക്കു അക്കിടി പറ്റിയപ്പോൾ പാർട്ടി ഇതുപോലെ യോഗം കൂടിയില്ല എന്ന് പറഞ്ഞു മുരളി പക്ഷത്തെ സുധീരൻ ഒന്ന് ഇളക്കി വിട്ടു എങ്കിലും,കെ പി സി സി ഭാരവാഹിത്വം കൈയ്യാലപ്പുറത്തായതിനാൽ മുരളി നിശബ്ദത പാലിച്ചു. നിയമ വകുപ്പിനെ മറികടന്നു പലതും മറച്ചു വച്ച് പിണറായി സോളാർ ബോംബ് പൊട്ടിച്ചത് പിണറായിക്കു തന്നെ അക്കിടി ആയി.ഉമ്മാനെ വച്ച് തൊമ്മനെ സംരക്ഷിക്കാം എന്ന് കരുതി രണ്ടു റിപ്പോർട്ടുകളും പിണറായി അരമനയിൽ വച്ചിരിക്കുകയാണ്. ഇനി രണ്ടുപേരുടെ ചീറ്റും അരമനകൾ തന്നെ തീരുമാനിക്കണം. തോമസ് ചാണ്ടിയുടെ മന്ത്രി പദവിയുടെ രാജിയും,ഉമ്മൻ ചാണ്ടിയുടെ കെ പി സി സി,അടുത്ത മുഖ്യമന്ത്രി പദ വും തമ്മിൽ ഒരു നീക്കി പോക്കാണ് ഇപ്പോൾ ബാറ്സ്മാൻറെ കൈയ്യിൽ ഉള്ളത്.ഉമ്മൻ ചാണ്ടിയെ കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയിൽ നിന്ന് തന്നെ മാറ്റി നിറുത്തും എന്ന ഉറപ്പിൽ തൊമ്മൻ ചാണ്ടിയുടെ രാജി അതാണ് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ.

 

വരാനിരിക്കുന്ന ലോകസഭ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ തളർത്തി ബി ജെ പി യുമായി ചില നീക്കുപോക്കുകൾ.ഇടതു ചേരിയിലെ പ്രധാന ഫണ്ടിങ് ലീഡർ ആയ തോമസ് ചാണ്ടിയെ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ഒരു രാഷ്ട്രീയ പാർട്ടിയിലും ഇടം കൊടുക്കാതെ നാറ്റിക്കുകയും ഇതിന്റെ കൂടെ നടക്കും... കേരളത്തിലെ വോട്ടർമാർക്ക് കാത്തിരുന്നു കാണാം...ആദ്യം ആര്?.. തൊമ്മനോ ,ഉമ്മനോ ? അതോ കേരളം രാഷ്ട്രീയത്തിൽ ഇനി ചാണ്ടിമാർ ഉണ്ടാകില്ലേ?! ഒരു ഓർമ്മപ്പെടുത്തൽ കൂടി .."പച്ചില വീഴുമ്പോൾ പഴുത്തില ചിരിക്കും..!!!"

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.