ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആന്തൂർ പാർഥാസ് കൺവെൻഷൻ സെന്റിന് അനുമതി നൽകാമെന്ന് ഉത്തരവ്. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണം. ഒക്യുപൻസി സർട്ടിഫിക്കറ്റ് ഉടൻ നൽകാനും സെക്രട്ടറിക്ക് നിർദേശം നൽകി. അനുമതി ലഭിക്കാത്തിനെ തുടർന്നാണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്.
Comments