ടെലികോം രംഗത്ത് 20 ശതമാനം വില വര്‍ധനവിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലന്‍സ് പായ്ക്കുകളിലും വിലവര്‍ധനവ് ബാധകമായേക്കും.
സര്‍ക്കാരിനെ അനുകൂലിച്ച് എജിആര്‍ തീരുമാനം സുപ്രിം കോടതി എടുത്തതോടെ ഈ ആഴ്ച തുടക്കത്തില്‍ വോഡഫോണ്‍- ഐഡിയ തങ്ങളുടെ സേവനങ്ങള്‍ക്ക് വലിയ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ എയര്‍ടെല്ലും വിലവര്‍ധനവ് പ്രഖ്യാപിച്ചു.
അതേസമയം ജീവന്‍ നിലനിര്‍ത്താന്‍ വിലക്കയറ്റം ആവശ്യമാണെന്ന് തോന്നിയാല്‍ അത് ചെയ്യാമെന്ന് സൂചിപ്പിച്ച് ജിയോയും രംഗത്തെത്തി.
ടെലികോം ഓപ്പറേറ്റര്‍മാര്‍ എല്ലാ റീച്ചാര്‍ജ് വിഭാഗങ്ങളിലും ഒരുപോലെ വിലവര്‍ധനവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ ഫോണ്‍ റീച്ചാര്‍ജിനായി 100 രൂപയില്‍ താഴെ ചെലവഴിക്കുന്നവരെ ബാധിച്ചേക്കാം.
വില കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ക്ക് കുറഞ്ഞ നിരക്കിലേ വിലവര്‍ധനവിന് സാധ്യതയുള്ളു. കൂടുതല്‍ വിലയുള്ള റീചാര്‍ജ് പ്ലാനുകള്‍ക്ക് കൂടുതല്‍ ഡേറ്റ വാഗ്ദാനം ഉണ്ടായേക്കും.
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍- ഐഡിയ എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ എല്ലാ റീചാര്‍ജ് പ്ലാനുകളിലും 20 ശതമാനം അധികം പ്രതീക്ഷിക്കാമെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇന്റര്‍കണക്‌ട് യൂസേജ് ചാര്‍ജുകള്‍ (ഐയുസി) കാരണമുണ്ടായ നഷ്ടം വഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് റിലയന്‍സ് ജിയോ അടുത്തിടെ മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് കാശീടാക്കാന്‍ തുടങ്ങിയിരുന്നു.
എയര്‍ടെല്‍, വോഡഫോണ്‍, ബിഎസ്‌എന്‍എല്‍ നമ്ബറുകളിലേക്ക് വിളിക്കാന്‍ ജിയോ സിമ്മില്‍ നിന്ന് മിനിറ്റിന് ആറ് പൈസ നല്‍കണം.
പക്ഷേ മറ്റ് ജിയോ നമ്ബറിലേക്കുള്ള കോളുകള്‍ ഇപ്പോഴും സൗജന്യമാണ്. കമ്ബനി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കോളിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് കുറഞ്ഞത് 10 രൂപയെങ്കിലും നല്‍കണം.
Comments