You are Here : Home / News Plus

സ്‌പീഡ്‌ ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കുമെന്ന്‌ ഋഷിരാജ്‌ സിങ്‌

Text Size  

Story Dated: Saturday, August 31, 2013 10:04 hrs UTC

മലപ്പുറം: സ്‌പീഡ്‌ ഗവര്‍ണര്‍ ഇല്ലാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദാക്കുമെന്ന്‌ ട്രാന്‍സ്‌ പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിങ്‌ പറഞ്ഞു. ന്നലെ എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബസ്‌ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക്‌ കേസെടുത്തിട്ടുണ്ട്‌. ഇതിനുപുറമേ അപകടത്തില്‍പ്പെട്ട ബസ്‌ ഡ്രൈവറുടെ പേരില്‍ ഇതിനുമുന്‍പ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ ലൈസന്‍സ്‌ റദ്ദാക്കുമെന്നും ഋഷിരാജ്‌ സിങ്‌ പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസിന്റെ അമിത വേഗത്തെ കുറിച്ച്‌ നാട്ടുകാര്‍ പരാതി പറഞ്ഞുവെന്നും ഋഷിരാജ്‌ സിങ്‌ പറഞ്ഞു.താനൂരിലെ അപകടസ്‌ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.