ഡല്‍ഹി പീഡനകേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കുന്ന വിധി കുറ്റകൃത്യങ്ങള്‍ തടയുമെന്നും കുറ്റവാളികള്‍ക്ക് ഇതൊരു പാഠമാകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വിധി ഇരയുടെ കുടുംബത്തിന് ആശ്വാസമേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നാല് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് തികഞ്ഞ ഉത്തരവാദിത്വത്തോടെയാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു.
Comments