You are Here : Home / News Plus

റഷ്യയിലേക്ക് രഹസ്യ രേഖകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നു സ്നോഡന്‍

Text Size  

Story Dated: Friday, October 18, 2013 09:20 hrs UTC

താന്‍ റഷ്യയിലേക്ക് രഹസ്യ രേഖകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നു എഡ്വേര്‍ഡ് സ്നോഡന്‍ . ചൈനയുടെ ചാരശൃംഖലയുടെ കൈകളിലും തന്നില്‍ നിന്നു രേഖകളെത്തിയിട്ടില്ലെന്നും ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ സ്നോഡന്‍ വ്യക്തമാക്കി. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ കോണ്‍ട്രാക്ടര്‍ എന്ന നിലയില്‍ തനിക്ക് ചൈനയുടെ ചാരശൃംഖലയെ കുറിച്ച് അറിയാമെന്നും സ്നോഡന്‍ കൂട്ടിച്ചേര്‍ത്തു. ചൈനയുടെ ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ചും സൈബര്‍ കൌണ്ടര്‍ ഇന്റലിജന്‍സിനെക്കുറിച്ചും ജോലിക്കിടയില്‍ സ്നോഡന്‍ പഠിച്ചിരുന്നു. അതുകൊണ്ട് രേഖകള്‍ റഷ്യയുടെയോ ചൈനയുടെയോ കൈകളിലെത്താന്‍ സാധ്യത തീരെ കുറവാണ്. സ്നോഡന്റെ കൈവശമുള്ള രേഖകള്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കൈയിലെത്തിയിട്ടുണ്ടാകുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.