അന്താരാഷ്ട്ര ആയുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്ത് അമേരിക്കയുടെ പരമാധികാരം ആര്‍ക്കും അടിയറ വെക്കില്ലെന്നും പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ അവകാശം ഹനിക്കാന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്നും ആയുധക്കരാറില്‍ നിന്നുള്ള പിന്മാറ്റം സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ഇന്ത്യാനപൊളിസില്‍ സംഘടനയുടെ വാര്‍ഷികയോഗത്തിലാണ് ട്രംപ് കരാര്‍ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്.
ആയുധം കൈവശം വെക്കാന്‍ അമേരിക്ക പൗരന്മാര്‍ക്കു നല്‍കുന്ന അവകാശത്തിന് കടകവിരുദ്ധമാണ് കരാറെന്ന് യുഎസ് നാഷനല്‍ റൈഫിള്‍ അസേസിയേഷന്‍ ആരോപിച്ചിരുന്നു. 2013ല്‍ ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവിലാണ് ആയുധങ്ങളുടെ വില്‍പന നിയന്ത്രിക്കുന്ന കരാറില്‍ അമേരിക്ക ഒപ്പുവെച്ചത്.
Comments