പാക് അതിർത്തി പ്രവിശ്യകളിലുള്ള ഭീകരക്യാംപുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക് വാർത്താ വിനിമയമന്ത്രി ഫവാദ് ചൗധുരി. പാക് വാർത്താ ചാനലായ ഡോണിന്‍റെ പ്രത്യേക പരിപാടിയിലാണ് ഫവാദ് ചൗധുരി നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇതിനുള്ള സമയപരിധി ഇന്ത്യ നിശ്ചയിക്കേണ്ടതില്ലെന്നും ഫവാദ് ചൗധുരി പറഞ്ഞു. ജയ്ഷെ മുഹമ്മദിനും ജമാ അത്തെ ഉദ്ദവയ്ക്കും അതിന്‍റെ സന്നദ്ധ സംഘടനയായ ഫലാ ഇ ഇൻസാനിയത്തിനുമെതിരായ നടപടിയുണ്ടാകുമെന്നും പാക് സുരക്ഷാ സേനയാണ് ഇതിനുള്ള സമയപരിധി നിശ്ചയിക്കേണ്ടതെന്നും ഫവാദ് ചൗധുരി വ്യക്തമാക്കി.
Comments