ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാനും ദിവസം സംസ്ഥാനത്ത് പരക്കെ ഇടിവെട്ടി മഴപെയ്യും. ഇപ്പോള്‍ അങ്ങിങ്ങ് വേനല്‍ മഴ പെയ്യുന്നുണ്ട്. മഴ ശക്തിപ്പെടുന്നതോടെ കടുത്ത ചൂടിന് ശമനമുണ്ടാവും. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചൂട് കോഴിക്കോട് ജില്ലയിലാണ്. മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ ഇവിടെ ശരാശരിയിലും രണ്ട് ഡിഗ്രിയോളം ചൂട് കൂടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്.സന്തോഷ് പറഞ്ഞു. കാറ്റിന്റെ ഗതിയും വേഗവും മഴയ്ക്ക് കൂടുതല്‍ അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു. ന്യൂനമര്‍ദ പാത്തിയും രൂപപ്പെടും.
Comments