വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. വിജേഷിന്റെ അമ്മക്കാണ് തുക നല്‍കുക. വീഗാലാന്‍ഡ് കമ്പനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം ഇല്ലാ എന്ന വാദം കമ്പനി ഇന്ന് പിന്‍വലിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്ങ്മൂമൂലം നല്‍കാന്‍ വണ്ടര്‍ലായുടെ എംഡിയോട് കോടതി നിര്‍ദേശിച്ചു. ആരൊക്കെയാണ് കമ്പനി എംഡിമാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ എന്നീ വിവരങ്ങളാണ് സത്യവാങ്ങ്മൂലത്തില്‍ വേണ്ടത്. വിജേഷിന് വേണ്ടി അഡ്വ. സജു എസ് നായര്‍ ഹാജരായി.
Comments