ആദ്യയാത്രയില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് പെരുവഴിയിലായി. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് ആദ്യം ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്‌സ്‌റേ ജങ്ഷനില്‍ നിന്നുപോയത്. ബസില്‍ 25 യാത്രക്കാരുണ്ടായിരുന്നു. ഇവരെ പിന്നീട് കെ.എസ്.ആര്‍.ടി.സിയുടെ മറ്റ് ബസ്സുകളില്‍ കയറ്റി വിട്ടു. റോഡിലെ ബ്ലോക്കാണ് യാത്രയില്‍ ബസിന്റെ ചാര്‍ജ് തീരാന്‍ ഇടയാക്കിയതെന്ന് ചേര്‍ത്തലയില്‍ നിന്നുപോയ ഇലക്ട്രിക് ബസിന്റെ ഡ്രൈവര്‍ ഫാത്തിമ പറഞ്ഞു. ചാര്‍ജ് തീര്‍ന്ന് മറ്റൊരു ബസ് വൈറ്റില ജംങ്ഷനിലും യാത്ര മതിയാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി.
തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട മറ്റൊരു ഇലക്ട്രിക് ബസ് എറണാകുളത്ത് യാത്ര പൂര്‍ത്തിയാക്കി.
Comments