ആദിവാസികളുടെ ജീവിതം എന്നും ദുരിതപൂര്‍ണമായിരിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍. ഈ നിലപാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വനത്തില്‍ നിന്നും ആദിവാസികളെ ഒഴിവാക്കുന്ന കോടതി ഉത്തരവ്. വനവകാശനിയമം സംരക്ഷിക്കാനും ആദിവാസികള്‍ക്ക് കൂടുതല്‍ ഗുണകരമാക്കുന്നതിനും വേണ്ടി വാദിക്കേണ്ട കേന്ദ്രം ആ രീതിയില്‍ വാദം നടത്താതെ കോടതിയില്‍നിന്നും പിന്‍മാറുകയായിരുന്നു. ആദിവാസി ക്ഷേമസമിതിയുടെ വയനാട് ജില്ലാ യുവജനകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്ണന്‍.
Comments