ഫെയ്സ്ബുക്കിൽ കൊമ്പുകോർത്ത് എം സ്വരാജ് എം എൽ എയും കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കനും. ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക എന്ന തലക്കെട്ടിലായിരുന്നു സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കോൺഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയിൽ ചേർക്കുന്ന ജോലിയിലാണ് ജോസഫ് വാഴയ്ക്കൻ ഏർപ്പെട്ടിരിക്കുന്നതെന്നായിരുന്നു സ്വരാജിന്റെ വിമർശനം.എന്നാൽ, സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാൻ പറയില്ല എന്ന തലക്കെട്ടിലായിരുന്നു വാഴയ്ക്കന്റെ മറുപടി. ഈ പാർലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സംസാരിക്കാൻ കഴിയുന്ന അവസാന തലമുറയിലെ അംഗത്തിന് അനാവശ്യ ശ്രദ്ധ കൊടുക്കണം എന്ന് തോന്നുന്നില്ലെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ വാഴയ്ക്കൻ തിരിച്ചടിക്കുകയും ചെയ്തു.
Comments