You are Here : Home / News Plus

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാര്‍ട്ടി വിട്ടു

Text Size  

Story Dated: Friday, April 19, 2019 08:09 hrs UTC

കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും പ്രിയങ്ക ചതുർവേദി രാജി വച്ചു. രാജി കത്ത് നേതൃത്വത്തിന് കൈമാറി. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വക്താവ് എന്ന വിശേഷണം പ്രിയങ്ക ഇന്നലെ ഒഴിവാക്കിയിരുന്നു. തന്നോട്​ മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്​തിയറിയിച്ച് കൊണ്ടാണ്​ പ്രിയങ്ക ചതുർവേദിയുടെ രാജി. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിൻെറയും രക്തത്തിൻെറയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു‌ഃഖമുണ്ടെന്ന്​ പ്രിയങ്ക ഇന്നലെ ട്വീറ്റ്​ ചെയ്​തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.