ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിന് അനുകൂലമായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന വനിതാവ്യവസായകേന്ദ്രത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ സബ് കളക്ടര്‍ സ്വീകരിച്ച നടപടിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ കെ.ജീവന്‍ബാബു നല്‍കിയത്. റവന്യൂവകുപ്പിന്റെ അനുമതിയില്ലാത്ത കെട്ടിടനിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ രേണുരാജിനെ സ്ഥലം എം.എല്‍.എ എസ്.രാജേന്ദ്രന്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു.
അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് എം.എല്‍.എക്കെതിരെ വനിത കമ്മിഷന്‍ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
Comments