സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 31812 കിലോമീറ്റര്‍ ഹൈവേയിലും പ്രധാന ജില്ലാ റോഡുകളിലുമായി 2018 ജൂലൈ ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16954 കിലോമീറ്റര്‍ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തകര്‍ന്ന റോഡുകളുടേയും, പാലങ്ങളുടേയും, കലുങ്കുകളുടേയും വീണ്ടെടുപ്പിനായി ബഡ്ജറ്റിലെ നോണ്‍ പ്ലാന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തി 882 കോടി രൂപയ്ക്കും, പ്ലാന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേകാനുമതി അടക്കം 1567 കോടി രൂപയ്ക്കും, ശബരിമല പാക്കേജില്‍ പ്രത്യേകാനുമതിയായി 200 കോടി രൂപയ്ക്കും, നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നുള്ള വായ്പയടക്കം 484 കോടി രൂപയടക്കം ആകെ 3133 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കിയെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
Comments