അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. ഷുക്കൂര്‍ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സി.ബി.ഐ. അന്വേഷണ സംഘമാണ് തലശ്ശേരി കോടതിയില്‍ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ സി.ബി.ഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. അതിനിടെ കേസിന്റെ വാദവും ആറുപ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഫെബ്രുവരി 19-നാണ് കേസ് ഇനി പരിഗണിക്കുക.
Comments