ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ കര്‍ത്തവ്യമെന്നും അവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന കര്‍ത്തവ്യം ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments