ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ഡല്‍ഹി സര്‍ക്കാറിന് തിരിച്ചടി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തി നാലാം വര്‍ഷ ദിനത്തിലാണ് സുപ്രീം കോടതി വിധി. അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണെന്നും അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ ദല്‍ഹി സര്‍ക്കാറിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്നത് ഡല്‍ഹി അഴിമതി വിരുദ്ധ ബ്യുറോയെയാണെന്നും ഡല്‍ഹി സര്ക്കാറിനെയല്ലെന്നും കോടതി പറഞ്ഞു.
Comments