പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗം അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ 9.15ഓടെയാണ് സമിതി ചേര്‍ന്നത്പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരും സൈനിക തലവന്‍മാരും പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചു. ആക്രമണത്തിന് ഉത്തരവാദികളും സഹായം നല്‍കിയവരും വലിയ വില കൊടുക്കേണ്ടി വരും. പാകിസ്താന് നൽകിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേർഡ് നേഷൻ) എടുത്ത് മാറ്റിയതായും ജയ്റ്റ്ലി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വാഗാ അതിർത്തി വഴിയുള്ള വ്യാപാര ബന്ധം ഇന്ത്യ അവസാനിപ്പിച്ചു.
Comments