കടബാധ്യതയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യ തുടരുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (59) ആണ് ആത്മഹത്യ ചെയ്തത്. ഒന്നര മാസത്തിനിടെ അഞ്ചു കര്‍ഷകരാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ മൂന്ന് മരണങ്ങളും വാത്തിക്കുടി പഞ്ചായത്തിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ശ്രീകുമാറിനെ ബന്ധുക്കള്‍ തൂക്കുപാലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മരിച്ചു. ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖ, മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്നും വായ്പയെടുത്താണു ശ്രീകുമാര്‍ കൃഷി ചെയ്തിരുന്നതെന്നു പറയുന്നു. ഇതിനു പുറമേ വ്യക്തികള്‍ക്കും പ്രൈവറ്റ് ബാങ്കുകള്‍ക്കും പണം നല്‍കാനുണ്ട്. ഏകദേശം 15 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു. പെരിഞ്ചാംകുട്ടിയില്‍ രണ്ടേക്കറുള്ള ശ്രീകുമാര്‍ കാലവര്‍ഷകെടുതിയില്‍ കൃഷി നശിച്ചതോടെ നിരാശയിലായിരുന്നു. തീര്‍ക്കാനുള്ള കടബാധ്യതയുടെ കണക്ക് എഴുതിവച്ചശേഷമായിരുന്നു ആത്മഹത്യ. മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉഷാകുമാരിയാണു ഭാര്യ. മക്കള്‍: അനൂപ്, അപര്‍ണ്ണ.
Comments