നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജി ഹണി വര്‍ഗീസിനായിരിക്കും വിചാരണ ചുമതല. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് ഇനി കേസില്‍ വാദം കേള്‍ക്കുക. ഏറെ നാളായി ഹൈക്കോടതിക്കു മുന്നിലുള്ള നടിയുടെ ആവശ്യമാണ് ഇപ്പോള്‍ കോടതി പരിഗണിച്ചത്. എന്നാല്‍ ഇതിനെതിരെ നടന് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി പരിഗണിച്ചില്ല.
കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സമീപ ജില്ലകളില്‍ ജില്ലാ ജഡ്ജിയുടെ പദവിയുള്ള വനിതാ ജഡ്ജി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക സി.ബി.ഐ കോടതിയിലെ ജഡ്ജിയായ ഹണി വര്‍ഗീസിനെ പരിഗണിച്ചത്. ഒമ്പതു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
Comments