You are Here : Home / USA News

ഫീനിക്സിൽ മാർത്തോമ്മാ കൺവൻഷൻ 20 മുതൽ

Text Size  

Story Dated: Tuesday, September 17, 2019 02:56 hrs UTC

മനു തുരുത്തിക്കാടൻ
 
അരിസോണ ∙ ഫീനിക്സ് മാർത്തോമ്മാ ഇടവകയുടെ വാർഷിക ഇടവക മിഷൻ കൺവൻഷൻ സെപ്റ്റംബർ 20 വെള്ളിയാഴ്ച മുതൽ 22 ഞായറാഴ്ച വരെ നടക്കും. 2927 ഈസ്റ്റ് കാംബൽ അവന്യൂവിലുള്ള ദേവാലയത്തിൽ ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെ നടക്കുന്ന കൺവൻഷൻ ഞായറാഴ്ച വിശുദ്ധ കുർബാനയോടെ സമാപിക്കും.
 
ക്രിസ്തീയ പ്രഭാഷകനും ന്യൂയോർക്ക് സെന്റ് തോമസ് ഇടവക അംഗവുമായ ബ്രദർ എബി ചെറിയാൻ മുഖ്യ സന്ദേശം നൽകും. തകർന്നവ പുനഃസ്ഥാപിക്കപ്പെടുന്നു എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകൾ നൽകപ്പെടും. യുവജനങ്ങൾക്കു വേണ്ടി പ്രത്യേക സെഷനുകളും കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
Advertisement 
X
ഇടവക വികാരി റവ. ഗീവർഗീസ് കൊച്ചുമ്മൻ, സെക്രട്ടറി കിരൺ കോശി, കൺവൻഷൻ കൺവീനർ രാജേഷ് മാത്യു എന്നിവർ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകുന്നു.
ഏവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More