ഡാലസ്: ക്രിസ്തീയ വിശ്വാസത്തിന്റെയും ആത്മീയ വരദാനങ്ങളുടേയും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന അമേരിക്ക- യൂറോപ്പ് ഭദ്രാസനം. ഇല്ലായ്മയില്‍ നിന്നും വളര്‍ന്നു പന്തലിച്ച ഭദ്രാസനത്തിന്റെ നേട്ടങ്ങളില്‍ അമേരിക്കയിലുള്ള വിവിധ ഭാഗങ്ങലിലുള്ള സഭാസ്‌നേഹികള്‍ ദൈവത്തിനു സ്‌തോത്രം അര്‍പ്പിക്കുന്ന നാളുകളാണിത്. ഭദ്രാസനം ക്രമീകരിച്ചതുപൊലെ ജൂലൈ 7 ഞായറാഴ്ച അമേരിക്ക യുറോപ് ഭദ്രാസനത്തിന്റെ കീഴിലുള്ള മാര്‍ത്തോമ പള്ളികളിലെ കുടുംബങ്ങള്‍ സ്‌തോത്ര അര്‍പ്പണം നടത്തി.
ഇതോടനുബന്ധിച്ചു ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ നടത്തിയ ഭദ്രാസന സ്‌തോത്ര അര്‍പ്പണ ശുശ്രുഷയില്‍ റെവ. ഓ.സി. കുര്യന്‍ വിശുദ്ധ കുര്ബാന ശുശ്രുഷക്ക് നേതൃത്വം നല്കി. സഭയുടെ "ഐഡന്റിറ്റി' എന്ന വിഷയത്തെ ആസ്പദമാക്കി ജോണ്‍ തോമസ് വചന പ്രഘോഷണം നടത്തി. സഭയുടെ ഐഡന്റിറ്റി ഓരോ വ്യക്തികളില്‍ നിന്നും ആരംഭിക്കെണ്ടതാണെന്ന് ജോണ്‍ തോമസ് വ്യക്തമാക്കി. സംഭവ ബഹുലമായ ഈ ലോകയാത്രയില്‍ ക്രിസ്തീയ ദൗത്യം ഓരോ മാര്‍ത്തോമ വിശ്വാസികളും മാതൃകയാക്കണമെന്നും ജോണ്‍ തോമസ് തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫെല്ലോഷിപ്പ് ഹാളില്‍ കൂടിയ ഇടവാംഗങ്ങ നാട്ടിലേക്ക് ജോലി സംബന്ധമായി പുറപ്പെടുന്ന സോജി സ്കാറിയയും കുടുംബത്തിനും സ്‌നേഹ നിര്ഭരമായ യാത്രയയപ്പ് നല്കി.
Comments