സിഡാര്‍ഹില്‍ (ടെക്‌സസ്) : അലന്‍ ഇവന്റ് സെന്ററില്‍ ജൂലായ് 7 ശനിയാഴ്ച നടന്ന മിസ്സ് ടെക്‌സസ്സ് മത്സരത്തില്‍ സിഡാര്‍ഹില്ലില്‍ നിന്നുള്ള ഇവാന ഹാള്‍ കിരീടമണിഞ്ഞു മിസ്സ് നോര്‍ത്ത് ടെക്‌സസ് വിജയി എന്ന നിലയിലാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയത്. 78-#ാമത് മിസ്സ് ടെക്‌സസ് മത്സരത്തില്‍ ടെക്‌സസ്സില്‍ നിന്നുള്ള 48 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. സെഡാര്‍ഹില്‍ ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തതിനു ശേഷം യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് ടെക്‌സസ് വിമണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പഠനം തുടര്‍ന്നത്. നിരവധി സ്‌ക്കോളര്‍ഷിപ്പുകള്‍ക്കു പുറമേ 10,000 ഡോളറും സമ്മാനതുകയായി ലഭിക്കും. മിസ്സ് ടെക്സ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹയായത് ക്രിസ്റ്റീന്‍ ടാംഗാണ്. സെപ്റ്റംബര്‍ 15ന് അറ്റ്‌ലാന്റാ സിറ്റിയില്‍ നടക്കുന്ന മിസ്സ് അമേരിക്കാ മത്സരത്തില്‍ ടെക്‌സസ്സിനെ പ്രതിനിധീകരിച്ചു ഇവാനാ ഹാള്‍ പങ്കെടുക്കും.
Comments