സാജു കണ്ണമ്പള്ളി
ഷിക്കാഗോ: സെന്റ് മേരിസ് ക്‌നാനായ കാത്തോലിക് ഇടവകയില്‍ യുവജന ദിനവും ഗ്രജുവേഷന്‍ ദിനവും സംയുക്തമായി ഞായറാഴ്ച ആഘോഷിച്ചു . ഇടവകയില്‍ യൂത്ത് മിനിസ്ര്ടി യുടെ ആഭിമുഖ്യത്തില്‍ വളെരെ വിപുലമായ പരിപാടികള്‍ക്കാണ് രൂപം കൊടുത്തത് . രാവിലെ പത്ത് മണിക്ക് ആഘോഷമായ യൂത്ത് മാസോടുകൂടി ആരംഭിച്ച പരിപാടികള്‍ വിവിത പരിപടികളാല്‍ ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് അവസാനിച്ചു . ഫാ അബാഹം മുത്തോലത്ത് വി കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു .തുടര്‍ന്ന് ഈ വര്ഷം ഗ്രാജുവേറ്റ് ചെയ്ത എല്ലാ യുവജനങ്ങളെയും അനുമോദിക്കുകയും അവര്‍ക്ക് പ്രത്യക സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
നൂറില്‍ പരം യുവജനങ്ങള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു. അമേരിക്കന്‍ സ്വാതന്ത്ര്യംത്തിന്റെ സന്തോഷ സൂചകമായ ബാര്‍ബിക്യു യുവജനദിനത്തെ പ്രത്യേകം മോടിപിടിപ്പിച്ചു. വി കുര്‍ബാനയെ തുടര്‍ന്ന് നടന്ന മീറ്റിങ്ങിലും മറ്റു പരിപാടികളിലും യുവജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ച സഹകരണം പ്രേതിക്ഷിച്ചതിലും അധികമായിരുന്നു എന്ന് കോഡിനെറ്റ്ര്‌ല റ്റൊബിന്‍ കണ്ടാരപള്ളി അറിയിച്ചു. സണ്ണി മേലേടം, ജോണ്‍സണ്‍ കൂവക്കട , പീറ്റര്‍ കുളങ്ങര,റ്റിറ്റോ കണ്ടാരപ്പള്ളി, സാബു തറതട്ടേല്‍, ജോണികുട്ടി പിള്ളവീട്ടില്‍, ജിനോ കക്കട്ടില്‍, സജി പൂതൃക്കയില്‍, യൂത്ത് മിനിസ്ര്ടി കോഡിനേറ്റെഴ്‌സ് പള്ളി കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ഈ പ്രത്യക ദിനത്തിന് യുവജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി എത്തി. ഇനിമുതല്‍ പള്ളിയിലെ യുവജന പങ്കാളിത്തം കൂട്ടുവാനും അതിനായി ഒറ്റകെട്ടായി പ്രവര്‍ത്തിക്കാനും മറ്റു യുവജങ്ങളെ കൂടി പങ്കെടുപ്പിക്കാനും മീറ്റിങ്ങില്‍ തീരുമാനിച്ചു. ഇനി മുതലുള്ള എല്ലാ പരിപാടികളിലും എല്ലാ യുവജനങ്ങളുടെയും സജീവ സഹകരണം പ്രേതിക്ഷിക്കുനതായി സംഘാടകര്‍ അറിയിച്ചു.
Comments