ഹൂസ്റ്റണ്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 19മതു ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി കോണ്‍ഫറന്‍സ് സംഘാടകര്‍ അറിയിച്ചു.
2019 ഒക്ടോബര്‍ 1013 വരെ (വ്യാഴം മുതല്‍ ഞായര്‍) ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സിനു ട്രിനിറ്റി ഇടവക സേവികാസംഘമാണ് ആതിഥേയത്വം വഹിക്കുന്നത്.
ഈ കോണ്‍ഫറന്‍സിനു കോണ്‍ഫറന്‍സ് രക്ഷാധികാരിയും ഭദ്രാസന എപ്പിസ്‌കോപ്പയുമായ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, മാര്‍ത്തോമാ സേവികാ സംഘം പ്രസിഡണ്ടും അടൂര്‍ ഭദ്രാസനാദ്ധ്യക്ഷനുമായ ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, ആനി കോശി, നീതി പ്രസാദ് തുടങ്ങിയവര്‍ മുഖ്യ നേതൃത്വം നല്‍കും. ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജിയും മലയാളിയുമായ ജൂലി മാത്യു, എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ പ്രൊഫസര്‍ ഡോ. ലോന്‍സെറ്റ ന്യൂമാന്‍ എന്നിവര്‍ അതിഥികളായി പങ്കെടുത്തു പ്രഭാഷണങ്ങള്‍ നടത്തും.
മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം പ്രസിഡണ്ട് ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ബുധനാഴ്ച ഹൂസ്റ്റണില്‍ എത്തിച്ചേരും. മാര്‍ത്തോമാ സണ്‍ഡേ സ്‌കൂള്‍ സമാജം പ്രസിഡണ്ട് എന്നുള്ള നിലയില്‍ സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയതിന് ശേഷമാണു സേവികാ സംഘം പ്രസിഡന്റായി തിരുമേനി ചുമതലയേറ്റത്. സണ്‍ഡേ സ്‌കൂള്‍ സമാജത്തിന്റെ നേതൃസ്ഥാനം വഹിച്ചപ്പോഴാണ് ലോക പ്രസിദ്ധമായ 'കുട്ടികളുടെ മാരാമണ്‍' നടത്തപ്പെട്ടത്. സേവികാ സംഘത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു 2019 മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഒരുക്കിയ ലോക മാര്‍ത്തോമാ വനിതാ സംഗമവും ജന ശ്രദ്ധയാകര്‍ഷിച്ചു. 13നു ഞായറാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കും തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.
"Women as Agents of Life" (സ്ത്രീകള്‍ ജീവന്റെ വാഹകര്‍ പുറപ്പാട് 1:17) എന്ന മുഖ്യ ചിന്ത വിഷയത്തെ അധികരിച്ചു പഠനങ്ങളും ചര്‍ച്ചകളും നടക്കും. വൈവിധ്യമാര്‍ന്ന പരിപാടികളോടൊപ്പം ടാലെന്റ്‌റ് നൈറ്റ്, സമര്‍പ്പണ ശുശ്രൂഷ തുടങ്ങിയവ കോണ്‍ഫറന്‍സിനു മികവ് നല്‍കും.
സേവികാസംഘം കോണ്‍ഫറന്‍സുകളുടെ ചരിത്രത്തില്‍ ഒരു അവിസ്മരണീയ കോണ്‍ഫറന്‍സാക്കി ഈ കോണ്‍ഫറന്‍സിനെ മാറ്റുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കന്നതെന്നു കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു.
നഗരകാഴ്ചകളോടാപ്പം 'നാസ' ബഹിരാകാശ കേന്ദ്രവും കാണുന്നതിനുള്ള ടൂര്‍ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഹൂസ്റ്റണ്‍ 'ഹോബി' എയര്‍പോര്‍ട്ടിനു തൊട്ടടുത്തുള്ള ഹൂസ്റ്റണ്‍ മാരിയറ്റ് സൗത്ത് ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്നു രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ദീനാ മാത്യു (ജോയമ്മ) അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നായി 400 ല്‍ പരം വനിതകള്‍ കോണ്ഫറന്‍സില്‍ പങ്കെടുക്കും.
അഭിവന്ദ്യ തിരുമേനിമാരുടെ സന്ദേശങ്ങളും ഈടുറ്റ ലേഖനങ്ങളും കവിതകളും കാര്‍ട്ടൂണുകളുമൊക്കയായി മനോഹരമായ ഒരു സുവനീര്‍ പ്രകാശനത്തിന് തയ്യാറായതായി സുവനീര്‍ കണ്‍വീനര്‍ സൂസന്‍ ജോസ് (ഷീജ) അറിയിച്ചു.
റവ. ജേക്കബ് പി. തോമസ് (വികാരി) റവ. റോഷന്‍ വി. മാത്യൂസ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കണ്‍വീനര്‍) ഷെറി റജി ( സെക്രട്ടറി) ലിസ്സി രാജന്‍ (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Comments