ജോയിച്ചന്‍ പുതുക്കുളം
ഹൂസ്റ്റണ്‍: ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹി കേന്ദ്രമായി കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പൊതുജനാരോഗ്യം, ശിശുക്ഷേമം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനം നടത്തുന്ന "ദീപാലയ' മഹത്തായ സന്നദ്ധ സംഘടനയുടെ അമേരിക്കന്‍ ചാപ്റ്റര്‍ "ദീപാലയ ഫൗണ്ടേഷന്‍ ഇന്‍ക്' ഒക്‌ടോബര്‍ 20-നു വൈകുന്നേരം 5.30-നു ഹൂസ്റ്റണില്‍ പേള്‍ലാന്‍ഡ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും ദീപാലയ പ്രസിഡന്റ് വൈ. ചാക്കോച്ചന്‍, സി.ഇ.ഒ എ.ജെ. ഫിലിപ്പ് എന്നിവരും സന്നിഹിതരായിരിക്കും.
തദവസരത്തില്‍ കെ.പി ജോര്‍ജ് (ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡജ്), ജൂലി മാത്യു (ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ്), കെന്‍ മാത്യു (സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍), ജി.കെ. പിള്ള (ഫോമാ മുന്‍ പ്രസിഡന്റ്) തുടങ്ങിയ വിശിഷ്ടാതിഥികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുമെന്നു ദീപാലയ ഫൗണ്ടേഷന്റെ അമേരിക്കയിലെ ഭാരവാഹികളായ സി.ജി. ഡാനിയേല്‍ (പ്രസിഡന്റ്/സി.ഇ.ഒ), ജോണ്‍ ജോസഫ് (സെക്രട്ടറി), ഷിബിന്‍ ഡാനിയേല്‍ (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.
സാമൂഹ്യസേവനരംഗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രശസ്ത സേവനം ചെയ്തുവരുന്ന ദീപാലയയുടെ പ്രവര്‍ത്തനവിപുലീകരണത്തിനുവേണ്ടിയുള്ള പ്രവാസി സമൂഹത്തിന്റെ സഹായ സഹകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ദീപാലയയുടെ അമേരിക്കന്‍ ചാപ്റ്റര്‍ മുഖാന്തിരമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.ജി. ഡാനിയേല്‍ (281 485 3148, 832 641 7119).
Venue: Fellowship Hall, 46605 Sam Huston, PKWY East, Texas 77048
Comments