ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 26-നു യോങ്കേഴ്സ് സോണ്ടേഴ്സ് സ്കൂളില്‍ വച്ചു നടന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ടാലന്റ് മത്സരങ്ങളില്‍ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക മികച്ച വിജയങ്ങള്‍ കൈവരിച്ചു. ആയിരത്തില്‍പ്പരം ആളുകള്‍ മത്സരങ്ങള്‍ കാണുന്നതിനായി എത്തിച്ചേര്‍ന്നു. 320 പേര് മത്സരങ്ങളില്‍ പങ്കെടുത്തു. ഈ ഇടവകയില്‍ നിന്നും വിജയിച്ചവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.
ഗ്രൂപ്പ് 1 മലയാളം സ്റ്റോറി ടെല്ലിംഗ് മൂന്നാം സ്ഥാനം: ഇമ്മാനുവേല്‍ അരുണ്‍ ജോയി.
ഗ്രൂപ്പ് 2 മലയാളം സോളോ സോംഗ് ഒന്നാം സ്ഥാനം: നെവിയ അരുണ്‍ ജോയി.
ഗ്രൂപ്പ് 2 മലയാളം സ്റ്റോറി ടെല്ലിംഗ് ഒന്നാം സ്ഥാനം:നെവിയ അരുണ്‍ ജോയി.
ഗ്രൂപ്പ് 4 മലയാളം എലക്കൂഷന് മൂന്നാം സ്ഥാനം: മരിയ ആന്‍ ജോര്‍ജ്.
ഗ്രൂപ്പ് 5 സെന്‍ട്രല്‍ എക്സാം നാലാം സ്ഥാനം: ആഷര്‍ കല്ലൂര്‍ വര്‍ഗീസ്
ഗ്രൂപ്പ് 7 മലയാളം എലക്കൂഷന് രണ്ടാം സ്ഥാനം: ആകാഷ് മറിയം വര്‍ഗീസ്
ഗ്രേഡ് 12 സെന്‍ട്രല്‍ എക്സാം ഒന്നാം സ്ഥാനം & മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് വിന്നര്‍: ആകാഷ് മറിയം വര്‍ഗീസ്.
ഓവറോള്‍ വ്യക്തിഗത ടാലന്റ് ചാമ്പ്യന്‍: നെവിയ അരുണ്‍ ജോയ്.
പ്രിന്‍സിപ്പല്‍ സോണി വര്‍ഗീസ് പങ്കെടുത്ത എല്ലാ കുട്ടികളേയും, വിജയികളേയും, രക്ഷകര്‍ത്താക്കളേയും പ്രത്യേകം അഭിനന്ദിച്ചു.
മാത്യു ജോര്‍ജ് (പി.ആര്.ഒ) അറിയിച്ചതാണിത്.
Comments