ഡാലസ്∙ ഫോമ ഫാമിലി റോയല്‍ കണ്‍വന്‍ഷന്റെ കിക്കോഫ് ഡാലസില്‍ നടന്ന ചടങ്ങില്‍ കണ്വന്ഷന് ചെയര്മാന് ബിജു ലോസണ് (ലോസന്‍ ട്രാവല്‍) ഫോമാ സ്ഥാപക സെക്രട്ടറിയും 2020ലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ അനിയന് ജോര്‍ജിനു നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. 2020 ജൂലൈ 6 മുതല്‍ 10 വരെയാണ് റോയല്‍ ഫാമിലി കണ്വന്ഷന്.
പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയില്‍ കണ്ണച്ചാംപറമ്പില്‍, മുന്‍ പ്രസിഡന്റുമാരായ ശശിധരന് നായര്‍, ബേബി ഊരാളില്‍, ജോസഫ് ഔസോ, ഡിഎംഎ പ്രസിഡന്റ് സാം മത്തായി, സുനില്‍ തലവടി തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളത്തിന്റെയും മലയാളികളുടെയും സാംസ്ക്കാരികമായ ഐക്യത്തിന്റെയും സ്വന്തം പൈതൃകത്തോടും നാടിനോടുമുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ് ഫോമയുടെ വളര്‍ച്ചയും ശക്തിയുമെന്ന് കണ്വന്ഷന് ചെയര്മാന് ബിജു ലോസണ് പറഞ്ഞു.
റോയല്‍ കരീബിയന്‍ അത്യാഡംബരക്കപ്പലിലെ യാത്രയും കരീബിയന്‍ ദീപസമൂഹങ്ങളുടെ അതിരറ്റ സൗന്ദര്യവും മനം നിറഞ്ഞാസ്വദിക്കുവാനുള്ള അപൂര്‍വ്വമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഫോമാ ഒരുക്കിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മലയാളി സമുഹത്തിന്റെ ഒരു കുടുംബ സമ്മേളനമാണ് ഫോമ ലക്ഷ്യമിടുന്നതെന്നും അദേഹം പറഞ്ഞു.
അമേരിക്കയിലെ പ്രമൂഖ ട്രാവല്‍ കമ്പനിയായ ലോസന്‍ ട്രാവലാണ് റോയല്‍ കണ്വന്ഷന് ക്രൂസിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കുന്നത്. കണ്വഷന് സംബന്ധമായ വിശദ വിവരങ്ങള്‍ക്കും റജിഷ്ട്രഷനും തഴെ കൊടുത്തിരിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Fomaa.com, or
Fomaa.lawsontravel.com
Comments