You are Here : Home / USA News

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഹൂസ്റ്റണിലേക്ക് സ്വാഗതം

Text Size  

Story Dated: Tuesday, October 29, 2019 03:16 hrs UTC


 

 
ജോയിച്ചന്‍ പുതുക്കുളം
 
 
"തോബ്ശലോം കുമറോ റാബോ മോറാന്‍ മാര്‍ അപ്രേം രണ്ടാമന്‍'
 
ഹൂസ്റ്റണ്‍: സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ദ്രശ്യ തലവനും പത്രോസിന്റെ ശ്ശെഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്ദിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് ഹ്യൂസ്റ്റണിലേക്കു ഹൃദ്യമായ സ്വാഗതം.
 
പത്രോസേ നീ പാറയാകുന്നു ,ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും ,പാതാള ഗോപുരങ്ങള്‍ അതിന്മേല്‍ പ്രബലപ്പെടുകയില്ല .സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്ക് തരും .(മത്തായി 16:18 )എന്ന് കര്‍ത്താവ് അരുളിച്ചെയ്തു പത്രോസിനു നല്‍കിയ ഭാഗ്യ വരം പരമ്പരാഗതമായി പ്രാപിചിട്ടുള്ള മഹാ ഭാഗ്യവാനാണ് പ .അന്ത്യോക്യന്‍ പാത്രയര്‍കീസ് .യാക്കോബായ സുറിയാനി സഭക്ക് വലിയ പ്രതീക്ഷയാണ് പ  പിതാവില്‍ ഉള്ളത് ,എല്ലാം നഷ്ടപ്പെട്ടാലും ഈ സഭയെ സത്യ വിശ്വാസത്തില്‍ മുന്നോട്ട് നയിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള നല്ലയിടയന്‍ .
 
നവംബര്‍ 2  ന്  ഹ്യൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ.പിതാവിന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വന്‍പിച്ച സ്വീകരണം നല്‍കും .അന്നേ ദിവസം വൈകുന്നേരം ഹൂസ്റ്റണിലെ പ്ര്ശസതമായ സഫാരി റാഞ്ച് കണ്‍വെന്‍ഷെന്‍  സെന്ററില്‍ വച്ച് പ .ബാവക്കു രാജോചിതമായ സ്വീകരണം നല്കപ്പെടുന്നു .ഭദ്രാസന മെത്രാപ്പോലീത്തയും  പാത്രീയാര്‍ക്കല്‍  വികാരിയുമായ    അഭിവന്ദ്യ  യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയും,സഭയിലെ നിരവധി തിരുമേനിമായും ,വിവിധ സഭാ മേലധ്യക്ഷന്മാര്‍ ,കോര്‍ എപ്പിസ്‌കോപ്പാസ് ,വൈദികര്‍ ,സഭാവിശ്വാസികള്‍ ,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രശസ്തര്‍ ,മറ്റു  നാനാജാതി മതസ്ഥര്‍ ഈ  സ്‌നേഹവിരുന്നില്‍ പങ്കെടുക്കും .
 
കേരളാശൈലിയിലുള്ള താലപ്പൊലിയും ചെണ്ടമേളവും, സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ കലാപരിപാടികകളും ഈ വിരുന്നിന് മാറ്റ് കൂട്ടും. നവംബര്‍ മൂന്നിനു ഞാറാഴ്ച രാവിലെ പ .ബാവ പുതുതായി നിര്‍മ്മിച്ച ഹൂസ്റ്റണിലെ മനോഹരമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തില്‍  തന്റെ ആദ്യശ്ശൈഹിക സന്ദര്‍ശനം നടത്തുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. മലങ്കരയിലെ  പ്രഥമ  പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാളും സഭയുടെ ശുദ്ധീകരണത്തിന്റെ ദിവസമായ കൂദോശീത്തോ ഞായറും അന്നേദിവസം ആകുന്നു.തുടര്‍ന്ന് വിശിഷ്ട വ്യക്തികളെ ബാവ ആദരിക്കും ,തുടര്‍ന്ന് പൊതുസമ്മേളനവും അതിനു ശേഷം  സ്‌നേഹവിരുന്നും നടക്കും .
 
ഈ അപ്പോസ്‌തോലിക സന്ദര്‍ശനം ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദൈവനിയോഗമാണ് .ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് വലിയ അനുഗ്രഹത്തിന്റെ അനുഭവവും പ്രധാനം ചെയ്യുന്നു.
 
ഏറെ ആഹ്ലാദത്തോടെയാണ് പ.പിതാവിനെ ഈ ഇടവക വരവേല്‍ക്കാന്‍ ഒരുങ്ങുന്നത് .പ പിതാവിന്റെ സന്ദര്‍ശനം ഈ ഇടവകക്കും ഈ ദേശത്തിനും ഇക്കാര്യത്തില്‍ സഹകരിക്കുന്ന എല്ലാ ദൈവമക്കള്‍ക്കും ഏറെ അനുഗ്രഹകരമായിതീരട്ടെയെന്ന്  പ്രാര്‍ത്ഥിക്കുന്നു .
 
ഈ ശ്ശൈഹിക സന്ദര്‍ശനം വളരെ അനുഗ്രഹകരമായിത്തീരുവാന്‍ വികാരി റവ.ഫാ. പോള്‍ തോട്ടക്കാട്ട്  ((917) 2917877),മാത്യു ജേക്കബ് (വൈസ് പ്രസിഡന്റ്), ഷെല്‍ബി വര്‍ഗീസ് (281) 3238665 (സെക്രട്ടറി)ജിനോ ജേക്കബ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി മാനേജിംഗ് കമ്മിറ്റിയോടൊപ്പം, പള്ളി പൊതുയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കമ്മിറ്റികളും ഒത്തൊരുമിച്ച് അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു. പള്ളിയുടെ വിലാസം :4637 W Orem Dr Houston,Texas 77045
 
വരുന്ന എല്ലാവര്‍ക്കും പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ പള്ളിയോട് ചേര്‍ന്ന് ചെയ്യുന്നതാണ് .
ഹ്യൂസ്റ്റണില്‍ നിന്നും ബോബി ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.