ചിക്കാഗോ: സേവ്ഡ് എന്ന ലഘു ചിത്രത്തിന്റെ ചിത്രീകരണത്തിനു ചിക്കാഗോയില്‍
തുടക്കം. ആധുനിക യുഗത്തിലെ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു
പൗരാണിക വൈജ്ഞാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു
കൊണ്ട് എങ്ങനെ സാധിക്കുന്നു എന്ന് ഈ 45 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ
ചിത്രത്തിലൂടെ സംവിധായകന്‍ ഡോ.ജയരാജ് ആലപ്പാട്ട് തുറന്നു കാണിക്കുന്നു.
ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളത്തില്‍ റീ മേക്കും
ചെയ്യുന്നു. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കളും സംവിധായകനും മറ്റു
കലാകാരും ചേര്‍ന്നു പുറത്തിറക്കി.
കഥ, തിരക്കഥ, സംവിധാനം Dr. ജയരാജ് ആലപ്പാട്ട് നിർവഹിക്കുന്ന ഈ
ചിത്രത്തിന്റെ നിർമ്മാണം Dr. ബിന്ദു ജയരാജും ജിബി പാറക്കലും ചേർന്നു
നിർവ്വഹിക്കുന്നു. മുഖ്യ കഥാപാത്രമായി Prof. Nathan Peck ഉം നായികയായി
Olivia Cuff ഉം മറ്റു കഥാപാത്രങ്ങളായി Emma KattooKaran, Kevin Gomes ,
Jamie Gomes, Alex Zaula , Nada Alraj ,Abel Tilaluna, കൈരളി TV
ഓർമ്മസ്വർശം anchor Dr. Simi Jesto തുടങ്ങി അൻപതിലതികം കലാകാരന്മാരും
കലാകാരികളും ഈ ചിത്രത്തിൽ വേഷമിടുന്നു.
പ്രശസ്ത സംഗീത സംവിധായകനായ സണ്ണി സ്റ്റീഫൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം
നിർവ്വഹിക്കുന്നു.സൗണ്ട് എൻജിനിയറായി ബെന്നി തോമസും ഡാൻസ് കൊറിയോഗ്രാഫറായി
ലാലു പാലമറ്റവും പ്രൊഡക്ഷൻ എക്സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവൽ
ജോയിയും പ്രവർത്തിക്കുന്നു .ഈ ചിത്രത്തിൻറെ ക്യാമറാ ചെയ്യുന്നത് ജിയോ
പയ്യപ്പള്ളിയും എഡിറ്റിംഗ് ഷെൽവിൻ സാമുവലും അജിത്ത് രാജ് തങ്കപ്പ്പനും ,
കോസ്റ്റ്യൂം ഡിസൈനും മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി
കുട്ടപ്പനും ചേർന്ന് പ്രവർത്തിക്കുന്ന ഈ ചിത്രം 2020 ജനുവരി ആദ്യ വാരം
പ്രേഷകരിൽ എത്തിക്കുമെന്ന് സംവിധായകൻ Dr. ജയരാജ് ആലപ്പാട്ട് പറയുന്നു
Comments