ഫിലാഡല്‍ഫിയ : സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ശ്രാദ്ധപ്പെരുന്നാള്‍ ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഇടവക വികാരി റവ.ഫാ. ജോണ്‍ കുഞ്ഞുകുഞ്ഞിന്റെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കുചേരുകയും പരിശുദ്ധനോട് മദ്ധ്യസ്ഥത യാചിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വി. കുര്‍ബാനയ്ക്കുശേഷം ചെണ്ടമേളത്തോടുകൂടി നടന്ന റാസയില്‍ അനേകം ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
Comments