2012 ജുലൈ ഒമ്പതിന് ശ്രീധരന്‍ നായരെ കണ്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അത് ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനായിരുന്നു.സരിതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.ശ്രീധരന്‍ നായരെ കണ്ട കാര്യത്തില്‍ നിയമ സഭയെ തെറ്റിദ്ധരിപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍ നായരുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനും മുഖ്യമന്ത്രി രാജിവെക്കണമെന്ന സി ദിവാകരന്റെ ആവശ്യത്തിനും മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. രണ്ടു തവണ ശ്രീധരന്‍ നായരെ കണ്ടിരുന്നു. ക്വാറി പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് കണ്ടത്. 2012 ജുലൈ ഒമ്പതിനായിരുന്നു ഇത്. പത്താം ദിവസമാണ് തനിക്കെതിരെ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്‍ നായരെ കാണുമ്പോള്‍ സരിത കൂടെയുണ്ടായിരുന്നോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു ഓഫീസില്‍ നിറയെ സന്ദര്‍ശകരുണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി.
Comments