കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല റവന്യൂമന്ത്രിയായി ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെത്തും.ഇപ്പോഴത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിയമസഭാ സ്പീക്കറാകും.സ്പീക്കര്‍ ജി. കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റായി നിയമിക്കാനും കോണ്ഗ്രസില്‍ ധാരണയായി. ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് മുസ്ലീം ലീഗ് എതിര്‍പ്പ് അറിയിച്ചതിനാല്‍ ആ സാധ്യത നേരത്തെ മങ്ങിയിരുന്നു. എന്നാല്‍ കെ എം മാണി ചെന്നിത്തല ഉപമുഖ്യമന്ത്രിയകുന്നതിനോടു യോജിച്ചു. പകരം ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭംഗമാക്കണമെന്ന നിലപാടിനോട് ഹൈക്കമാണ്ട് വിയോജിച്ചു.സോണിയാ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം അന്തിമ പ്രഖ്യാപിക്കും.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭയില്‍ രണ്ടാമനുള്ള അധികാരം ചെന്നിത്തലയ്ക്കായിരിക്കും.
Comments