നടി ശാലു മേനോന്റെ വീട്ടില്‍ പോയിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ശാലുവിന്റെ മുത്തച്ഛനുമായി അടുത്ത
ബന്ധമുണ്ട്. തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ കൊച്ചുമകളാണ് ശാലു മേനോന്. ശാലുവിന്റെ അറസ്റ്റ് അന്വേഷണ സംഘത്തിന് വിടുന്നു. പൂര്‍ണമായ തെളിവോട് കൂടിയേ അറസ്റ്റ് ചെയ്യൂ. അറസ്റ്റ് ചെയ്യാന്‍ നൂറു ശതമാനം അവകാശം അന്വേഷണ സംഘത്തിനുണ്ട്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാവില്ല.
ഗൃഹപ്രവേശനത്തിനും കല്യാണത്തിനും ആരുവിളിച്ചാലുംപോകാറുണ്ട്. കേസിലെ പ്രതിയാണോ എന്നൊന്നും നോക്കാറില്ല.ഗൃഹപ്രവേശനത്തിന് ക്ഷണിച്ചിട്ടല്ല പോയത്. മറ്റൊരു പരിപാടിക്കായി അതുവഴി പോയ സമയത്ത് പ്രവര്‍ത്തകര്‍ കൈകാട്ടി വിളിച്ചപ്പോള്‍ ഇറങ്ങുകയായിരുന്നു. രണ്ട് മിനിറ്റ് മാത്രമാണ് അവിടെചെലവഴിച്ചത്. നടിയുടെ വീട്ടില്‍ സി.പി.ഐ.എം, ബി.ജെ.പി നേതാക്കളും ഉണ്ടായിരുന്നു.സോളാര്‍തട്ടിപ്പ് അന്വേഷണം സത്യസന്ധമായി നടക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments